പ്ലസ് വണ്ണിന് ഏത് കോഴ്‌സാണ് എടുക്കുന്നതെന്ന് തീരുമാനിച്ചോ? പെട്ടെന്നാകട്ടെ..; പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 25 മുതൽ

Wait 5 sec.

ഇന്നലെയാണ് എസ്എസ്എൽസി പരീക്ഷ ഫലം സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്. പരീക്ഷ ഫലം അറിയുന്നതിനോടൊപ്പം ഇനി ഉപരിപഠനത്തിനായി ഏത് വിഷയം തെരഞ്ഞെടുക്കും, എവിടെ പഠിക്കും എന്നൊക്കെ എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാകും ഇത്.സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നുകഴിഞ്ഞു. പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള 3,61,044 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വി എച്ച്എസ്ഇ വിദ്യാലയങ്ങളിൽ 33,000 സീറ്റുകളും. പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുകളുമുണ്ട്. പ്രവേശന ടൈം ടേബിൾ അന്തിമമായിട്ടില്ല.ALSO READ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷ; എങ്ങനെ അപേക്ഷിക്കാംഎസ് എസ് എൽ സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും. എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠനത്തിന് അര്‍ഹത ലഭിക്കാതെ പോയവര്‍ക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ. അതോടൊപ്പം പുനർമൂല്യനിർണയത്തിന് നൽകാനാഗ്രഹിക്കുന്നവർക്ക് ശനിയാഴ്ചമുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഉത്ത കടലാസിന്റെ ഫോട്ടോകോപ്പിക്കും ആവശ്യമായവര്‍ക്ക് ഓൺലൈനിൽ തന്നെ അപേക്ഷ നൽകാം.ALSO READ: ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിൽ ചേരാം, മേയ് 30 വരെ അപേക്ഷിക്കാംഅതേസമയം അധിക ബാച്ചുകളും മാർജിനൽ സീറ്റുകളും മുൻകൂറായി അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സർക്കാർ അധികാരമേറ്റശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു.The post പ്ലസ് വണ്ണിന് ഏത് കോഴ്‌സാണ് എടുക്കുന്നതെന്ന് തീരുമാനിച്ചോ? പെട്ടെന്നാകട്ടെ..; പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 25 മുതൽ appeared first on Kairali News | Kairali News Live.