നിറം കൂടാനും സൗന്ദര്യം വ‍ർദ്ധിപ്പിക്കാനും എന്ത് പൊടിക്കൈകളും പയറ്റാൻ മടിയില്ലാത്തവരാണ് നമ്മൾ. ബാഹ്യസൗന്ദര്യത്തിന് അത്രയേറെ നമ്മൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. നിറം വ‍ർദ്ധിപ്പിക്കുമെന്ന വാഗ്ദാനം മുൻനി‍‍ർത്തിക്കൊണ്ട് ഇന്റർനെറ്റിൽ പ്രാചാരം നേടുകയാണ് ഗ്ലൂട്ടാത്തയോൺ ചികിത്സ.ഇവയെല്ലാം ശാസ്ത്രീയമാണോ ഇവയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാമാണെന്ന കാര്യത്തിൽ വ്യാപകമായ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ, ചികിത്സയിലൂടെ അല്ലാതെ നാച്ചുറലായി നിങ്ങൾക്ക് ശരീരത്തിലെ ഗ്ലൂട്ടാത്തയോൺ വ‍ർദ്ധിപ്പിക്കണോ, ഭക്ഷണകാര്യത്തിൽ ലേശം ശ്രദ്ധ വച്ചാൽ മതി.ഗ്ലൂട്ടാത്തയോൺ വ‍ർദ്ധിപ്പിക്കാൻ കഴിക്കേണ്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടേ. വിറ്റാമിൻ സി അധികമുള്ള ഫലവർഗങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ഗ്ലൂട്ടാത്തയോൺ നിലനിർത്താൻ സഹായിക്കും. നെല്ലിക്ക, നാരങ്ങഷ ഓറഞ്ച്, സ്ട്രോബെറി, കിവി എന്നിവയിൽ വിറ്റാമിൻ സി അധികമായുണ്ടാവും. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.ALSO READ; ‘തല’ പൊട്ടിപോകുന്ന വേദനയാണോ ? ‘ചെന്നിക്കുത്ത്’ ആവാൻ സാധ്യത, ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂമുട്ടയും പയർവർഗങ്ങളും ഉൾപ്പെടെയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാ‍‍ർത്ഥങ്ങൾ ഗ്ലൂട്ടാത്തയോൺ നിർമ്മാണത്തിന് സഹായിക്കുന്ന അമിനോ ആസിഡുകൾ നൽകുന്നു. പാലിലോ കറികളിലോ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കു‍ർക്കുമിൻ ശരീരത്തിലെ ഗ്ലൂട്ടാത്തയോൺ നില വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഭക്ഷണം മാത്രം പോരാ മറ്റു ചില കാര്യങ്ങൾ കൂടി മനസിൽ വയ്ക്കാൻ മറക്കരുത്.നന്നായി ഉറങ്ങുക. ഉറക്കകുറവ് ശരീരത്തിലെ ഗ്ലൂട്ടാത്തോൺ അളവ് കുറയ്ക്കും. മിതമായ വ്യായാമം ശീലമാക്കണം. വ്യായാമം ശരീരത്തിലെ ആന്റി ഓക്സിഡന്റുകൾ വ‍ർദ്ധിക്കിപ്പിക്കും. മദ്യപാനം ഒഴിവാക്കേണ്ടതും പരമപ്രധാനമാണ്.The post ലക്ഷങ്ങളുടെ ചികിത്സയില്ലാതെ ഗ്ലൂട്ടാത്തയോൺ വർദ്ധിപ്പിക്കണോ; ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി appeared first on Kairali News | Kairali News Live.