‘പീസ്’ സൈൻ അപകടമോ? മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വി​ദ​ഗ്ദർ

Wait 5 sec.

ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൈ കൊണ്ട് പല ആം​ഗ്യങ്ങളിലും പോസ് ചെയ്യാറില്ലേ. പക്ഷെ അങ്ങനെ പോസ് ചെയ്താൽ വിരലടയാളം ഹാക്കർമാർ കൊണ്ടുപോകമെന്ന് മുന്നറിയിപ്പ് നൽകി വിദ​ഗ്ദർ. സോഷ്യൽ മീഡിയയുടെ ആരംഭകാലം തൊട്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളിൽ ആളുകൾ ഉപയോ​ഗിക്കുന്നതാണ് ‘പീസ്’ ചിഹ്നം. ചൂണ്ടുവിരലും നടുവിരലും ഉയർത്തി V ഷെയിപ്പിൽ നമ്മൾ കാണിക്കുന്ന ഈ ആം​ഗ്യത്തിൽ നിന്ന് ബയോമെട്രിക് ഡാറ്റ ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് എളുപ്പം സാധിക്കുമെന്നാണ് സുരക്ഷാ വി​ദ​ഗ്ദർ പറയുന്നത്.കൈവിരലുകൾ നേരിട്ട് പതിയുന്ന ചിത്രങ്ങളായതിനാൽ, ചിത്രം അല്പം മങ്ങിയതാണെങ്കിൽ പോലും നിർമിത ബുദ്ധിയുടെ സഹായത്തോടെ വിരലടയാളങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് സൈബർ സുരക്ഷാ മേഖലയിലെ വി​ദ​ഗ്ദനായ ലീ ചാങ് പറയുന്നത്. ഫോട്ടോയിൽ വ്യക്തമല്ലാത്ത വിരലടയാളങ്ങൾ പോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തമാക്കാൻ സാധിക്കുമെന്നും ഇവ സാമ്പത്തിക തട്ടിപ്പിനായി ഹാക്കർമാർ ഉപയോ​ഗിക്കുമെന്നും ലീ ചാങ് പറയുന്നു.Also Read: നോക്കൂ, ഒന്ന് ചിരിക്കൂ; വൈറലായി ഇലോൺ മസ്കിനൊപ്പമുള്ള ഷവോമി സിഇഒയുടെ സെൽഫിചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ക്രിപ്‌റ്റോഗ്രഫി പ്രൊഫസറായ ജിംഗ് ജിയുവും ലീ ചാങിന്റെ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഹൈ-ഡെഫനിഷൻ ക്യാമറകളുടെ വ്യാപനത്തോടെ V ഷേപ്പിൽ പോസ് ചെയ്യുന്ന കൈകളിൽ നിന്ന് വിശദമായ വിവരങ്ങൾ പുനർനിർമ്മിക്കാൻ സാങ്കേതികമായി സാധ്യമാണെന്ന് ജിംഗ് ജിയു പറയുന്നു.എഐ വ്യാപനത്തോടെ തട്ടിപ്പിനായി ഹാക്കർമാർ എഐ സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ടെന്ന് ​ഗൂ​ഗിൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെമിനി, ഓപ്പൺ എഐ, ക്ലൗഡ് മുതലായ നിർമിത ബുദ്ധികളുടെ സഹായത്തോടെയാണ് ഹാക്കർമാർ തട്ടിപ്പുകൾ നടത്തുന്നതെന്നും ​ഗൂ​ഗിളിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.Also Read: സ്പ്ലിറ്റ് എസിയും വിൻഡോ എസിയും; ഏതാണ് നിങ്ങളുടെ വീടിന് അനുയോജ്യം ?നിർമിതബുദ്ധി വ്യാപിക്കുമ്പോൾ തന്നെ അത് ശരിയായ രീതിയിലല്ല ഉപയോ​ഗിക്കപ്പെടുന്നതെങ്കിൽ അത് ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുകൾക്ക് കൂടുതൽ വ്യാപ്തി നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തെത്തുന്നത്. സാമ്പത്തിക തട്ടിപ്പികുൾക്കും, ആ​ഗോള സുരക്ഷയ്ക്കും വരെ എഐയെ ദുരുപയോ​ഗം ചെയ്യാമെന്ന് എഐ മേഖലയിൽ നിന്നുള്ള വി​​ദ​ഗ്ദർ തന്നെ പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.മിതോസ് എന്ന ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ എഐ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതിരിക്കുന്നതും ഇത്തരത്തിലുള്ള സുരക്ഷാകാരണങ്ങളാലാണ്. എഐ വ്യാപകമാകുന്ന കാലഘട്ടത്തിൽ നിസാരമായ ഒരു ഫോട്ടോ പോസിൽ നിന്നു പോലും നമ്മുടെ വ്യക്തി​ഗത വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.The post ‘പീസ്’ സൈൻ അപകടമോ? മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വി​ദ​ഗ്ദർ appeared first on Kairali News | Kairali News Live.