കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തെ മുൻ നിർത്തി കേരളത്തിൽ വർഗീയ വിഭജനം നടത്താനുള്ള അജണ്ടയാണ് ബിജെപിയുടേതെന്ന് സജി ചെറിയാൻ. കേരളം മതനിരപേക്ഷമായി നിലനിൽക്കുമെന്നും സമുദായ നേതാക്കന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗ് പ്രകടനം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സജി ചെറിയാൻ പറഞ്ഞു.മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിന്റെ സമ്മർദ്ദം മൂലമാണെന്ന ബിജെപി അജണ്ട കേരള സമൂഹത്തിൽ ഭൂഷണമല്ലെന്നും. ലീഗിന്റെ സമ്മർദ്ദം എന്നു പറഞ്ഞ് ബിജെപി ചേരിതിരിവ് ഉണ്ടാക്കാൻ ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.Also Read: ഡീൻ കുര്യാക്കോസിനെതിരായ പരാമർശം; ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്കേരളം മതനിരപേക്ഷമായി നിലനിൽക്കുമെന്നും. സമുദായ നേതാക്കന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗ് പ്രകടനം അംഗീകരിക്കാൻ കഴിയാത്തതാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മതമൗലികവാദികൾ ലീഗിലും ഉണ്ട് ബിജെപിയിലും ഉണ്ടെന്നും അവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി.ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ പേരിൽ പുറത്തുവന്ന വ്യാജവാർത്തകളെയും സജി ചെറിയാൻ തള്ളിക്കളഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി കൂട്ടായ ഉത്തരവാദിത്വത്തോടെ പരിശോധിക്കുകയാണെന്നും. ജനങ്ങൾ മാറ്റം ആഗ്രഹിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഖാക്കളെല്ലാം വലിയ ആവേശത്തിലാണ് ഞങ്ങൾ തിരിച്ചു വരും സജി ചെറിയാൻ കൂട്ടിച്ചേർത്തു.The post കേരളം മതനിരപേക്ഷമായി നിലനിൽക്കും; ബിജെപി അജണ്ട നടപ്പിലാകില്ല: സജി ചെറിയാൻ appeared first on Kairali News | Kairali News Live.