തിരുവനന്തപുരം | എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനെ കേരളത്തിലെ ചില കോണ്‍ഗ്രസ്സുകാര്‍ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്ന് എം കെ രാഘവന്‍ എം പി. അതൊക്കെ ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ. കെ സിക്കെതിരായി നടന്ന അക്രമണം പാര്‍ട്ടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ തര്‍ക്കങ്ങളിലും കെ സി വേണുഗോപാലിനെതിരെ ഉയര്‍ന്ന ആസൂത്രിത പ്രചാരണങ്ങളിലും പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് എം കെ രാഘവന്റെ പ്രതികരണം. കെ സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ നടന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി ഗൗരവമായി അന്വേഷിക്കണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ അധ്യായമാണെന്നും അത് ഇനി റീ-ഓപ്പണ്‍ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അന്തിമമാണ്, പുതിയ മുഖ്യമന്ത്രി വി ഡി സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുള്ള പരിഭവങ്ങള്‍ ലീഡര്‍ഷിപ്പ് ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്ന് രാഘവന്‍ പ്രത്യാശ പ്രകടിപ്പിച്ചു.