പാവയ്ക്ക കറിയുണ്ടാക്കിയാൽ കയ്ച്ചിട്ട് വായിൽ വയ്ക്കാൻ പറ്റുന്നില്ലേ!! ഇങ്ങനെ ഒന്ന് പരീക്ഷിച്ചുനോക്കൂ

Wait 5 sec.

പാവയ്ക്ക നമുക്കെല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് എന്നാൽ പാവയ്ക്ക കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയാൽ കയ്ച്ചിട്ട് വായിൽ വയ്ക്കാൻ പറ്റാത്തതിനാൽ പലർക്കും ഉണ്ടാക്കാൻ നല്ല മടിയാണ്. എന്നാൽ ഇനി മടിച്ചിരിക്കേണ്ട. പാവയ്ക്ക കയ്പ് അറിയാതെ കഴിക്കാം. പാവയ്ക്ക ചേർത്ത് പുളിങ്കറി തയ്യാറാക്കി നോക്കൂ.ആവശ്യമായ സാധനങ്ങൾപാവയ്ക്കഉള്ളിതക്കാളിപച്ചമുളക്വെളുത്തുള്ളിവറ്റൽമുളക്മഞ്ഞൾപ്പൊടിമുളകുപൊടികാശ്മീരിമുളകുപൊടിമല്ലിപ്പൊടികായപ്പൊടിഎണ്ണകടുക്വാളൻപുളിALSO READ: നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഇവയുണ്ടോ? ഇല്ലെങ്കിൽ ചേർക്കണേ… ആരോ​ഗ്യത്തോടെയുള്ള ജീവിതത്തിന് ഇവ നിർബന്ധംഉണ്ടാക്കുന്ന വിധംആദ്യം ഒരു പാത്രം ഗ്യാസിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിൽ കനം കുറച്ച് അരിഞ്ഞ പാവയ്ക്ക ചേർക്കുക. അതിലേക്ക് ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് പാവയ്ക്ക നന്നായി വേവിച്ചെടുക്കുക. ഇത് മാറ്റി വച്ച ശേഷം ഇതേ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളകും, വെളുത്തുള്ളിയും ചേർത്തു വഴറ്റുക. ഇതിൽ ഉള്ളിയും പച്ചമുളകും ചേർക്കുക. പച്ചക്കറികൾ വെന്തു വരുമ്പോൾ തക്കാളി ഉടച്ചെടുത്തതു ചേർക്കാം. വെന്തുവരുമ്പോൾ അൽപ്പം മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, സാധാരണ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, അൽപ്പം കായപ്പൊടിയും ചേർക്കാം. ഇതിൽ വേവിച്ച് മാറ്റി വച്ച പാവയ്ക്ക ചേർക്കാം. ഇതിൽ വാളൻപുളി വെള്ളത്തിൽ കുതിർത്തു വച്ചതു ചേർത്ത് മസാലകളെല്ലാം ഇളക്കി യോജിപ്പിക്കാം.പത്ത് മുതൽ പതിനഞ്ച് മിനിറ്റു വരെ വേവിക്കാം. തിളവരുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങി വയ്ക്കാം. രുചിയൂറും പാവയ്ക്ക പുളിങ്കറി റെഡി.The post പാവയ്ക്ക കറിയുണ്ടാക്കിയാൽ കയ്ച്ചിട്ട് വായിൽ വയ്ക്കാൻ പറ്റുന്നില്ലേ!! ഇങ്ങനെ ഒന്ന് പരീക്ഷിച്ചുനോക്കൂ appeared first on Kairali News | Kairali News Live.