ദമാം|സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും ആഹ്വാനം ചെയ്തു. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള അറിയിക്കണമെന്നും തങ്ങളുടെ സാക്ഷിത്വം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1447, ദുൽഖഅദ് 29 ഞായറാഴ്ച്ച വൈകീട്ടാണ് (2026 മെയ് 17ന്) മാസപ്പിറവി നിരീക്ഷിക്കേണ്ടത്. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി വിവിധ പ്രദേശങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ഹിലാല്‍ കമ്മിറ്റികളില്‍ പങ്കാളികളാകണമെന്നും കോടതി നിർദ്ദേശിച്ചു.മേയ് 17ഞായറാഴ്ച്ച ചന്ദ്രക്കല ദൃശ്യമായാൽ മെയ് 18 തിങ്കളാഴ്ച്ച ആയിരിക്കും ദുല്‍ഹിജ്ജ മാസം ആരംഭിക്കുക. ഹജ്ജിന്റെ സുപ്രധാന ദിനമായ അറഫാ ദിനം മേയ് 26 ചൊവ്വാഴ്ചയും (ദുൽഹിജ്ജ -9). മേയ്-27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ). സുപ്രീം കോടതിയാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം നടത്തുക.കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ (കെഎസിഎസ്ടി) മേൽനോട്ടത്തിൽ രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളായ മക്ക അൽ-മുക്കർറമയിലെ ഉമ്മുൽ-ഖുറ ഒബ്സർവേറ്ററി, ഷഖ്‌റ, തബൂക്കിലെ അൽ-വജ്, ഹലത്ത് അമ്മാർ ,അൽഖസീം,ദമാം ,അൽ-മദീന അൽ-മുനവ്വറ, ഹായിൽ തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഈ വര്ഷം ഏർപ്പെടുത്തിയിരിക്കുന്നത്.കൂടാതെ സഊദി അറേബ്യയുടെ തലസ്ഥനമായ റിയാദ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധവും, രാജ്യത്തെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിന് ശാസ്ത്രീയവും ആധുനികവുമായ ടെലിസ്കോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.Content Highlights: The Supreme Court of Saudi Arabia has officially urged all Muslims across the Kingdom to look for the Dhul Hijjah crescent moon on the evening of Sunday, May 17, 2026. Individuals who sight the moon either with the naked eye or through binoculars are requested to report their testimonies to the nearest court. If the crescent is visible on Sunday evening, the holy month of Dhul Hijjah will begin on Monday, May 18, setting the Day of Arafah on May 26 and Eid al-Adha on May 27. Advanced scientific observatories equipped with modern telescopes, including those in Sudair and Tumair, have completed extensive preparations to monitor the sky under the supervision of King Abdulaziz City for Science and Technology.