രാഷ്ട്രീയ ആക്ഷേപ ഹാസ്യ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിന് പൂട്ടിട്ട് കേന്ദ്രം. അഭിജീത് ദിപ്കെ എന്ന യുവാവ് തുടങ്ങിയ അക്കൗണ്ടാണ് കേന്ദ്രം പൂട്ടിച്ചിരിക്കുന്നത്. കേന്ദ്രം എല്ലാ തരത്തിലുള്ള വിമർശനങ്ങളേയും ഭയക്കുന്നു എന്നതിൻ്റെ തെളിവാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ ബിജെപി യെക്കാൾ കൂടുൽ ഫോളോവേഴ്സ് സി ജെ പി എന്ന കൂട്ടായ്മയ്ക്കുണ്ടായിരുന്നു. അക്കൗണ്ട് ബാൻ ചെയ്ത വിവരം പറഞ്ഞത് അഭിജിത് തന്നെയാണ്. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ആരേയും മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നത് തന്നെയാണ് കേന്ദ്ര നിലപാട്. ആക്ഷേപഹാസ്യത്തിനെപ്പോലും സഹിക്കാൻ കേന്ദ്രത്തിന് കഴിയുന്നില്ല. ഗൗരവകരമായ രാഷ്ട്രീയ ആശയങ്ങളാണ് സി ജെ പി മുന്നോട്ട് വച്ചത്Also read: സിബിഎസ്ഇ പരീക്ഷ മൂല്യനിർണയം അശങ്കയകറ്റാൻ ഇടപെടമെന്ന് കേന്ദ്രത്തിന് കത്തെഴുതി ഡോ ജോൺ ബ്രിട്ടാസ് എം പിഎന്നാൽ പൂട്ടിയ അക്കൗണ്ടിന് പകരം കോക്രോച്ച് ഇസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്.തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, രാഷ്ട്രീയ ചർച്ചകൾ, സ്ഥാപനപരമായ ഉത്തരവാദിത്തം എന്നിവയിലെ യുവാക്കളുടെ പ്രതിഷേധമാണ് പേജിലൂടെ പുറത്ത് വന്നിരുന്നത്. ഈ പ്രതിഷേധങ്ങൾ സമൂഹമാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു.The post കേന്ദ്രത്തിന് ഇത്ര പേടിയോ? കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അകൗണ്ട് വിലക്കി കേന്ദ്രം appeared first on Kairali News | Kairali News Live.