വിവാദമായ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചു എന്ന സമ്മതിച്ച് ടെസ്റ്റിംഗ് ഏജൻസിയായ എൻ ടി എ (NTA). പാർലമെന്ററി കാര്യസമിതിയുടെ മുമ്പിലാണ് വീഴ്ച സമ്മതിച്ചത്. കുറ്റമറ്റ രീതിയിൽ പുനഃപരീക്ഷ നടത്താമെന്ന് പാർലമെന്ററി സമിതിക്കുമുന്നിൽ ഉറപ്പ് നൽകിയ എൻ ടി എ കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ തങ്ങളുടെ അതൃപ്തി പാർലമെന്ററി കാര്യസമിതി വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.Also read|ഇന്നത്തെ ഒരുകോടി ആറ്റിങ്ങൽ കൊണ്ടുപോയി; നിങ്ങൾക്കുമുണ്ടോ സമ്മാനം? അറിയാം ലോട്ടറി ഫലംഇതിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർച്ച വിഷയത്തിൽ കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയവരും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയവരും സി ബി ഐ നിരീക്ഷണത്തിലാണ്. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറും യഥാർഥ ചോദ്യപേപ്പറും തമ്മിൽ കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ 100 ശതമാനം ഒത്തുവന്നതോടെയാണ് അന്വേഷണം ഇവരിലേക്ക് വ്യാപിപ്പിക്കാൻ സി ബി ഐ തീരുമാനിച്ചത്. വിവാദത്തിൽ ചോദ്യമുനയിൽ നിൽക്കുന്ന എൻ ടി എ, ചോദ്യപേപ്പർ തയാറാക്കിയവരുടെയും വിവർത്തനം ചെയ്തവരുടെയും വിവരങ്ങൾ സി ബി ഐക്ക് കൈമാറി.The post “വീഴ്ച സംഭവിച്ചു;” നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ കുറ്റസമ്മതം നടത്തി എൻ ടി എ appeared first on Kairali News | Kairali News Live.