നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Wait 5 sec.

* പതിനാറാം നിയമസഭ നിലവിൽ വന്നു2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ 9ന് എം എൽ എ മാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.വി ഇ അബ്ദുൾ ഗഫൂർ (കളമശ്ശേരി), പാറയ്ക്കൽ അബ്ദുള്ള (കുറ്റ്യാടി), കെ എം അഭിജിത്ത് (നാദാപുരം), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടയ്ക്കൽ), അബിൻ വർക്കി കോടിയാട്ട് (ആറന്മുള), സി അജയപ്രസാദ് (പുനലൂർ), എൻ കെ അക്ബർ (ഗുരുവായൂർ), മഞ്ഞളാംകുഴി അലി (മങ്കട), ഒ എസ് അംബിക (ആറ്റിങ്ങൽ), ജി ആർ അനിൽ (നെടുമങ്ങാട്), എ പി അനിൽ കുമാർ (വണ്ടൂർ), അനൂപ് ജേക്കബ് (പിറവം), അൻവർ സാദത്ത് (ആലുവ), അപു ജോൺ ജോസഫ് (തൊടുപുഴ), എം എസ് അരുൺകുമാർ (മാവേലിക്കര), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ), എ കെ എം അഷറഫ് (മഞ്ചേശ്വരം), ടി പി അഷ്റഫലി (കൊണ്ടോട്ടി), എം ആർ ബൈജു (കാട്ടാക്കട), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര), ഐ സി ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), വി ടി ബൽറാം (തൃത്താല), പി കെ ബഷീർ (ഏറനാട്), ബിന്ദു കൃഷ്ണ (കൊല്ലം), ബിനിമോൻ (വൈക്കം), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി), സിറിയക് തോമസ് (പീരുമേട്), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഫാത്തിമ തെഹ്‌ലിയ (പേരാമ്പ്ര), പി കെ ഫിറോസ് (കൊടുവള്ളി), ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്), ഗീതാ ഗോപി (നാട്ടിക) ബി ബി ഗോപകുമാർ (ചാത്തന്നൂർ), ടി കെ ഗോവിന്ദൻ മാസ്റ്റർ (തളിപ്പറമ്പ്), ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), സി കെ ഹരീന്ദ്രൻ (പാറശാല), ടി വി ഇബ്രാഹിം (വള്ളിക്കുന്ന്), ഒ ജെ ജനീഷ് (കൊടുങ്ങല്ലൂർ), കെ ജയന്ത് (കോഴിക്കോട് നോർത്ത്), കെ യു ജനീഷ് കുമാർ (കോന്നി), സി പി ജോൺ (തിരുവനന്തപുരം), വി ജോയ് (വർക്കല), വി എസ് ജോയ് (തവനൂർ), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), സി കെ കാസിം (തിരുവമ്പാടി), പി കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), എം ലിജു (കായംകുളം), പഴകുളം മധു (റാന്നി), സി ആർ മഹേഷ് (കരുനാഗപ്പള്ളി), കല്ലട്ര മാഹിൻ (കാസർഗോഡ്), പി മമ്മിക്കുട്ടി (ഷൊർണൂർ), മാണി സി കാപ്പൻ (പാലാ), മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ഡോ. മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), പി എ മുഹമ്മദ് റിയാസ് (ബേപ്പൂർ), മുഹമ്മദ് ഷിയാസ് (കൊച്ചി), ടി. ഒ. മോഹനൻ (കണ്ണൂർ), എ സി മൊയ്തീൻ (കുന്നംകുളം), കുറുക്കോലി മൊയ്തീൻ (തിരൂർ), മോൻസ് ജോസഫ് (കടുത്തുരുത്തി), മുഹമ്മദ് മുഹസിൻ (പട്ടാമ്പി), കെ മുരളീധരൻ (വട്ടിയൂർക്കാവ്), വി മുരളീധരൻ (കഴക്കൂട്ടം), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), എം എം നസീർ (ചടയമംഗലം), പി കെ നവാസ് (താനൂർ), നീലകണ്ഠൻ (ഉദുമ), കെ പി നൗഷാദ് അലി (പൊന്നാനി), എ പ്രഭാകരൻ (മലമ്പുഴ), യു ആർ പ്രദീപ് (ചേലക്കര), പി പ്രസാദ് (ചേർത്തല), പി കെ പ്രവീൺ (കൂത്തുപറമ്പ്), കെ. പ്രവീൺ കുമാർ (കൊയിലാണ്ടി), കെ പ്രേമൻ (നെന്മാറ), കെ പ്രേംകുമാർ (ഒറ്റപ്പാലം), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), എം റഹ്‌മത്തുള്ള (മഞ്ചേരി), എഫ് രാജ (ദേവികുളം), കെ രാജൻ (ഒല്ലൂർ), കാരായി രാജൻ (തലശ്ശേരി), രാജൻ ജെ പല്ലൻ (തൃശൂർ), രാജീവ് ചന്ദ്രശേഖർ (നേമം), കെ കെ രാമചന്ദ്രൻ (പുതുക്കാട്), രമേശ് ചെന്നിത്തല (ഹരിപ്പാട്), രമേഷ് പിഷാരടി (പാലക്കാട്), രമ്യ ഹരിദാസ് (ചിറയിൻകീഴ്), പ്രൊഫ. സി രവീന്ദ്രനാഥ് (മണലൂർ), എം എ റസാഖ് മാസ്റ്റർ (കുന്ദമംഗലം), റെജി ചെറിയാൻ (കുട്ടനാട്), കെ കെ രമ (വടകര), റോജി എം ജോൺ (അങ്കമാലി), റോണി കെ ബേബി (കാഞ്ഞിരപ്പള്ളി), റോയ് കെ പൗലോസ് (ഇടുക്കി),വി പി സജീന്ദ്രൻ (കുന്നത്തുനാട്), സജീവ് ജോസഫ് (ഇരിക്കൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), പി എം എ സമീർ (തിരൂരങ്ങാടി), എൻ ഷംസുദ്ദീൻ (മണ്ണാർക്കാട്), സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), സനീഷ്‌കുമാർ ജോസഫ് (ചാലക്കുടി), വി കെ സനോജ് (മട്ടന്നൂർ), സി വി ശാന്തകുമാർ (അടൂർ), ടി എം ശശി (ആലത്തൂർ), മുഖ്യമന്ത്രി വി ഡി സതീശൻ (പറവൂർ), സെബാസ്റ്റ്യൻ എം ജെ (പൂഞ്ഞാർ), കെ എം ഷാജി (വേങ്ങര), എൻ ശക്തൻ (നെയ്യാറ്റിൻകര), ഷാനിമോൾ ഉസ്മാൻ (അരൂർ), ഷിബു ബേബി ജോൺ (ചവറ), ഷിബു തെക്കുംപുറം (കോതമംഗലം), ടി സിദ്ദിഖ് (കൽപ്പറ്റ), വി ടി സൂരജ് (ബാലുശ്ശേരി), ജി സ്റ്റീഫൻ (അരുവിക്കര), സുധീർഷ പാലോട് (വാമനപുരം), സുമേഷ് അച്യുതൻ (ചിറ്റൂർ), കെ. വി. സുമേഷ് (അഴീക്കോട്), പി പി സുമോദ് (തരൂർ), സണ്ണി ജോസഫ് (പേരാവൂർ), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), എ ഡി തോമസ് (ആലപ്പുഴ), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), കെ എ തുളസി (കോങ്ങാട്), ടോണി ചമ്മണി (വൈപ്പിൻ), ഉമ തോമസ് (തൃക്കാക്കര), ഉല്ലാസ് കോവൂർ (കുന്നത്തൂർ), ഉഷ വിജയൻ (മാനന്തവാടി), കെ കെ വത്സരാജ് (കയ്പമംഗലം), വർഗീസ് മാമ്മൻ (തിരുവല്ല), സേനാപതി വേണു (ഉടുമ്പൻചോല), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (ധർമ്മടം), എം. വിജിൻ (കല്ല്യാശ്ശേരി), എം വിൻസെന്റ് (കോവളം), ടി ജെ വിനോദ് (എറണാകുളം), വിനു ജോബ് കുഴിമണ്ണിൽ (ചങ്ങനാശ്ശേരി), വിഷ്ണു മോഹൻ (ഇരവിപുരം), പി സി വിഷ്ണുനാഥ് (കുണ്ടറ) സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് രജിസ്റ്ററിൽ ഒപ്പ് വച്ച് പതിനാറാം നിയമസഭയിലെ അംഗങ്ങളായി ചുമതലയേറ്റു.ഫൈസൽ ബാബു, മാണി സി കാപ്പൻ, ഡോ. മാത്യു കുഴൽനാടൻ, സന്ദീപ് വാര്യർ, ഷിബു ബേബി ജോൺ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, രമേഷ് പിഷാരടി എന്നിവർ ഇംഗ്ലീഷിലും, എ കെ എം അഷറഫ് കന്നഡയിലും, എഫ് രാജ തമിഴിലും മറ്റംഗങ്ങൾ മലയാളത്തിലുമാണ് സത്യവാചകം ചൊല്ലിയത്.പ്രോ ടേം സ്പീക്കറായി സഭ നിയന്ത്രിച്ച ജി സുധാകരൻ (അമ്പലപ്പുഴ) മേയ് 20ന് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 22നാണ് നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.