പോലീസ് നരനായാട്ടിന്‍റെ നടുക്കം വിട്ടുമാറാതെ പാരിയത്തുകാവ് നഗര്‍ നിവാസികള്‍.അര്‍ബുദരോഗിയും ഹൃദ്രോഗിയും ഉള്‍പ്പടെയുള്ളവരെ പോലീസ് വലിച്ചിഴക്കുകയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ നിലത്തിട്ട് ചവിട്ടുകയും ചെയ്തിരുന്നു.പാരിയത്തുകാവ് സന്ദര്‍ശിക്കാനെത്തിയ മുന്‍ മന്ത്രി പി.രാജീവിനോട്, തങ്ങള്‍ നേരിട്ട ക്രൂരത നാട്ടുകാര്‍ വിവരിച്ചു.പ്രായം പോലും വകവെക്കാതെയായിരുന്നു പോലീസിന്‍റെ അതിക്രമം. യു ഡി എഫിന് ഭരണം കിട്ടിയതിന്‍റെ ഹുങ്കാണ് കണ്ടെതെന്നായിരുന്നു ഒരു അമ്മയുടെ പ്രതികരണം. ഹൃദ്രോഗിയായ തന്‍റെ പിതാവിനെ ഉള്‍പ്പടെ പോലീസ് ഉപദ്രവിച്ചുവെന്ന് പാരിയത്തുകാവ് നഗറിലെ താമസക്കാരിയായ യുവതി മുന്‍ മന്ത്രി രാജീവിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.Also Read: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ; അഭിഭാഷ കമ്മീഷൻ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയേക്കുംപ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ഇടതുസര്‍ക്കാര്‍ തുടങ്ങിയിരുന്നുവെന്നും പുതുതായി അധികാരമേറ്റ യു ഡി എഫ് സര്‍ക്കാര്‍ പാരിയത്തുകാവിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ പി.രാജീവ് പാരിയത്തുകാവിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ ജനകീയമുന്നേറ്റംകൊണ്ട് പ്രതിരോധിക്കുമെന്നും പി.രാജീവ് വ്യക്തമാക്കി.The post പാരിയത്തുകാവിലെ കുടുംബങ്ങള്ക്ക് പട്ടയം നല്കാന് ഉള്ള നടപടി സര്ക്കാര് സ്വീകരിക്കണമെന്ന് പി.രാജീവ് appeared first on Kairali News | Kairali News Live.