പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ. തന്നെയും തൻ്റെ അടുത്ത സഹോദരിയെയും മോശമായി ചിത്രീകരിച്ചുകൊണ്ട് പോസ്റ്റ് ചെയ്തതിനെതിരെയാണ് അവർ പ്രതികരിച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്തത് കൊണ്ട് മാത്രം എല്ലാം അവസാനിക്കില്ലെന്ന് അവർ പറഞ്ഞു. അധിക്ഷേപകരമായ ക്യാപ്ഷനോടു കൂടി വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.സാറ, തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അവർ ഇങ്ങനെ എ‍ഴുതി. ‘ഇത് വെറും വൃത്തികേടാണ്. ഇത് മാധ്യമപ്രവർത്തനമല്ല. ഞങ്ങ‍ളെ വെറുതെ വിടൂ.’ താഹിർ ജസൂസ് എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘നിങ്ങള്‍ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനായി ക‍ഴിയും. എന്നാൽ അത് പരിഹാരമാകില്ല’. പാപ്പരാസികളുടെ പേജ് മെൻഷൻ ചെയ്തുകൊണ്ട് അവർ കൂട്ടിച്ചേർത്തു.ALSO READ: ഉള്ളുതൊട്ട മോഹൻലാൽ കഥാപാത്രങ്ങളിലൂടെ… നിങ്ങളുടെ ഫേവറിറ്റുകളുമുണ്ടോ കൂട്ടത്തിൽ?അതേസമയം, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകളാണ് സാറാ ടെണ്ടുൽക്കർ. സഹോദരൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹത്തിനിടെയിലെ ചിത്രങ്ങള്‍ അടുത്തിടെ അവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. സംരംഭകയായ സാനിയ ചന്ദോക്കിനെയാണ് അർജുൻ ടെണ്ടുൽക്കർ വിവാഹം ക‍ഴിച്ചത്. മാർച്ച് അഞ്ചിനായിരുന്നു വിവാഹം.The post ‘ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം മതിയാകില്ല’; പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ appeared first on Kairali News | Kairali News Live.