ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബിസിസിഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി

Wait 5 sec.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൻ്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്. ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്.ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന റെഡ്-ബോള്‍ മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും. ഒക്ടോബർ 11-ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരള സീനിയർ ടീമിൻ്റെ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ ഒഡീഷ, ബംഗാൾ ടീമുകൾക്കെതിരെയും, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദില്ലി, സർവീസസ് ടീമുകൾക്കെതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്ക് കേരളം തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്.ALSO READ: കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസില്ല; അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബോൾ ഫെഡറേഷൻസീനിയർ ടീമിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങൾക്ക് പുറമെ ദേശീയതല ടൂർണമെന്റുകൾക്കും ഇത്തവണ സംസ്ഥാനം വേദിയാകും. കേണൽ സി.കെ. നായുഡു ട്രോഫി, കൂച്ച് ബെഹാർ ട്രോഫി, അണ്ടർ-23 പുരുഷ ടി20, കൂടാതെ പെൺകുട്ടികളുടെ അണ്ടർ-15, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിലെ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളാണ് ഈ സീസണിൽ കേരളത്തിലേക്ക് എത്തുന്നത്.The post ആഭ്യന്തര ക്രിക്കറ്റ് മാമാങ്കത്തിന് റെഡി! ബിസിസിഐ കലണ്ടർ പുറത്ത്; കേരളം പ്രധാന വേദി appeared first on Kairali News | Kairali News Live.