ഉത്തർപ്രദേശിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചതിന് പിന്നാലെ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി. നീലേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം പണവുമായി കടന്നുകളഞ്ഞത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.അഞ്ച് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ ഒരു കോടി രൂപ നീലേഷിൻ്റെ അച്ഛന് ലഭിച്ചിരുന്നു. ഈ പണം മൂന്ന് മക്കള്‍ക്കായി വിഭാഗിച്ച് നൽകുകയായിരുന്നു. നീലേഷിനും 25 ലക്ഷം രൂപ ലഭിച്ചുവെന്ന് ഭാര്യ രുചി പരിഹാർ പറഞ്ഞു. പണം കിട്ടിയതിന് പിന്നാലെ നീലേഷിൻ്റെ സ്വഭാവത്തിൽ മാറ്റമുണ്ടായെന്ന് രുചി പറയുന്നു. ക്രമേണ മറ്റൊരു യുവതിയുമായി നീലേഷ് ബന്ധം സ്ഥാപിക്കുകയും കുടുംബത്തിൽ നിന്നും അകന്നുനിന്നു. പിന്നാലെ ഭാര്യയെയും മകനെയും ഉപേക്ഷിച്ച് കാമുകിയുമായി ഒളിച്ചോടുകയായിരുന്നുവെന്ന് രുചി പറയുന്നു.ALSO READ: “വീഴ്ച സംഭവിച്ചു;” നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ കുറ്റസമ്മതം നടത്തി എൻ ടി എപണം കയ്യിലില്ലാത്തതിനാൽ മകനെ എങ്ങനെ ഇനി വളർത്തണമെന്ന് തനിക്ക് അറിയില്ലെന്ന് രുചി പറയുന്നു. അതേസമയം, പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീലേഷിനെയും കാമുകിയെയും കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്.The post സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചു; ഉത്തർപ്രദേശിൽ ഭാര്യയെയും ആറുവയസുകാരനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഭർത്താവ് ഒളിച്ചോടിയെന്ന് പരാതി appeared first on Kairali News | Kairali News Live.