മന്ത്രിസഭാ രൂപീകരണത്തിന് തിരക്കിട്ട ചർച്ചകൾ തുടരുന്നു. മുഖ്യമന്തി പദവിയിലേക്ക് പരിഗണിക്കാത്തതിനാൽ പിണങ്ങിപ്പോയ രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനും ദേശീയ നേതൃത്വം കിണഞ്ഞു പരിശ്രമിക്കുകയാണ്. സുപ്രധാന വകുപ്പ് നൽകി ചെന്നിത്തലയെ അനുനയിപ്പിക്കാനാണ് നീക്കം. ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ.സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, കെ പി അനിൽകുമാർ എന്നിവർ ഏറെക്കുറെ മന്ത്രി സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഷാനിമോൾ ഉസ്മാൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, എം ലിജു, വി ടി ബൽറാം, ടി സിദ്ദിക്ക്, കെ. ജയന്ത്, കെ പ്രവീൺകുമാർ തുടങ്ങിയവരാണ് പരിഗണനാ പട്ടികയിലുള്ളത്.ALSO READ: എൻ.എസ്.എസിനെ തള്ളാനും കൊള്ളാനുമാവാതെ കോൺഗ്രസ്; സുകുമാരൻ നായരുടെ നിലപാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നുകോൺഗ്രസിന് 12 മന്ത്രിമാരാകും ലഭിക്കുക. ദീപാ ദാസ് മുൻഷിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തർക്കം ഒഴിവാക്കാൻ ശ്രമം നടക്കുന്നുണ്ട്. തഴയപ്പെടാതിരിക്കാൻ നേതാക്കളും സമ്മർദ്ദം ശക്തമാക്കുകയാണ്.The post മന്ത്രിമാർ ആരൊക്കെ? തിരക്കിട്ട ചർച്ചകൾ തുടരുന്നു, ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കം appeared first on Kairali News | Kairali News Live.