മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് രമേശ് ചെന്നിത്തല; രാഹുൽ ​ഗാന്ധിയെ തീരുമാനം അറിയിച്ചതായി സൂചന

Wait 5 sec.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കാത്തതിൽ കടുത്ത അതൃപ്തിയിൽ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിരാശയിലാണ് രമേശ് ചെന്നിത്തല പക്ഷം.മന്ത്രിയാകാനില്ലെന്ന തീരുമാനം രമേശ് ചെന്നിത്തല രാഹുൽ ​ഗാന്ധിയെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രി പദവി മാത്രമായി സ്വീകരിക്കില്ലെന്ന് നേരത്തെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. നിലവിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനും നേരത്തെ സമാനമായ നിലപാട് എടുത്തിരുന്നു.ALSO READ: മന്ത്രിമാർ ആരൊക്കെ? തിരക്കിട്ട ചർച്ചകൾ തുടരുന്നു, ചെന്നിത്തലയെ അനുനയിപ്പിക്കാൻ നീക്കംഅേസമയം വി ഡി സതീശന് എല്ലാവിധ ആശംസകളും രമേശ് ചെന്നിത്തല നേ‌ർന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ നിന്ന് മടങ്ങിയ രമേശ് ചെന്നിത്തല ഇതാദ്യമായാണ് വിഷയത്തിൽ പ്രതികരണം നടത്തിയത്. മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കവും അണിയറയിൽ സജീവമാണ്. The post മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് രമേശ് ചെന്നിത്തല; രാഹുൽ ​ഗാന്ധിയെ തീരുമാനം അറിയിച്ചതായി സൂചന appeared first on Kairali News | Kairali News Live.