തൃശൂര്‍|മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവും നിയുക്ത എംഎല്‍എയുമായ രമേശ് ചെന്നിത്തല. ‘മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍’ എന്നാണ് ചെന്നിത്തല പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.വി ഡിയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകും. പത്തു വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ഈ ജനവിധി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചിരുന്ന രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ കടുത്ത അതൃപ്തിയിലായിരുന്നു. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അവഗണിക്കപ്പെട്ടു എന്ന കാര്യം രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു.