ഹജ്ജ് 2026;സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിനേഷൻ ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കി

Wait 5 sec.

മക്ക|ഈ വര്ഷത്തെ ഹജ്ജ് സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്  വാക്സിനേഷൻ നിർബന്ധമാക്കി സഊദി ആരോഗ്യ മന്ത്രാലയം. ഹജ്ജ് സീസണിൽ പങ്കെടുക്കുന്നവർ അവരുടെ ചുമതലകൾ ആരംഭിക്കുന്നതിന് മുമ്പ് മെനിംഗോകോക്കൽ വാക്സിൻ സ്വീകരിക്കുന്നത് നിർബന്ധിത നിബന്ധനയാണെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.തീർത്ഥാടകരുടെയും, ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്നവരുടെയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഉയർന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലെ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രീം ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്കനുസൃതമായാണിത്. അംഗീകൃത മെനിംഗോകോക്കൽ വാക്സിൻ അഞ്ച് വർഷത്തേക്കാണ്  സാധുതയുള്ളത്. ഈ സമയപരിധിക്കുള്ളിൽ വാക്സിനേഷൻ സ്വീകരിച്ചവർ അംഗീകൃത ആരോഗ്യ ചട്ടങ്ങൾക്കനുസൃതമായി മറ്റൊരു ഡോസ് സ്വീകരിക്കേണ്ടതില്ലന്നും   ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി പറഞ്ഞു.ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്നവർക്ക്  പെർമിറ്റ് ലഭിക്കുന്നതിന് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും,  മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ജോലി ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.