പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷംഭര്‍ത്താവ്ജീവനൊടുക്കി

Wait 5 sec.

കൊച്ചി |  പെരുമ്പാവൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവായ ചന്ദ്രന്‍ ഭാര്യ അംബികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പുറത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മകനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവാണ്.ഇന്ന് പുലര്‍ച്ചെയും ചന്ദ്രന്‍ അംബികയുമായി വഴക്കുണ്ടാവുകയും ഇതിനിടെ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.