കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം കാരണമാണ് മഴ കനക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള ആഘാതങ്ങളക്കുറിച്ചും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞു ഗതാഗാത തടസം ഉണ്ടായേക്കാം. കൂടാതെ വെള്ളക്കെട്ട്, മരം കടപുഴകല്‍, മരക്കൊമ്പുകള്‍ ഒടിഞ്ഞു വീഴല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. മരങ്ങള്‍ കടപുഴകുന്നത് കാരണം വൈദ്യുതി വിതരണ മേഖലയെ ബാധിച്ചേക്കാം. കെട്ടുറപ്പില്ലാത്ത വീടുകള്‍ക്കും ഭാഗികമായ നാശനഷ്ടം സംഭവിച്ചേക്കാം. കനത്ത മഴ വിളവെടുക്കാന്‍ പാകമായ വിളകളെയും ബാധിച്ചേക്കാം. മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Also Read: വടകരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം; മരങ്ങൾ കടപുഴകി വീണത് വീടുകൾക്ക മുകളിൽ, ഇലക്ട്രിക് പോസ്റ്റുകളും തകർന്നുശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലയവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.The post കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് appeared first on Kairali News | Kairali News Live.