ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 270 റൺസിന്റെവിജയം

Wait 5 sec.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ചരിത്ര വിജയം. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ 270 റൺസുകൾക്കാണ് ഇന്ത്യ ആതിഥേയരെ തകർത്തത്. ജയിക്കാൻ രണ്ടാം ഇന്നിങ്സിൽ 457 റൺസ് വേണ്ടിയിരുന്ന ആതിഥേയർ 186 റൺസിന് പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്സിൽ അവർ 170 റൺസ് മാത്രമാണ് നേടിയത്. അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 285 റൺസ് എടുത്ത് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ 341/7 എന്ന സ്കോറിന് ഡിക്ലയർ ചെയ്തു.Also Read:തുടർപരാജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുമോ?നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ കരുത്തായത് സ്‌മൃതി മന്ദനയും യസ്തിക ഭാട്ടിയയും ആയിരുന്നു. ആദ്യ ഇന്നിങ്സിൽ 83 റൺസ് നേടിയ മന്ദനാ രണ്ടാം ഇന്നിങ്സിൽ 70 റൺസ് നേടി. അതേസമയം ആദ്യ ഇന്നിങ്സിൽ പരാജയപ്പെട്ട ഭാട്ടിയ രണ്ടാം ഇന്നിഗ്‌സിൽ 113 റൺസ് നേടി ടീമിന്റെ നെടുംതൂണായി. ബൗളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ സ്നേഹ റാണ നാല് വിക്കറ്റുകൾ കൊയ്തു.The post ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 270 റൺസിന്റെ വിജയം appeared first on Kairali News | Kairali News Live.