കേരളത്തിൽ പത്ത് വർഷങ്ങൾക്ക് ശേഷം പവർ കട്ടും ലോഡ് ഷെഡിങ്ങും ഉണ്ടായിരിക്കുകയാണ്. യു ഡി എഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ സംസ്ഥാനത്ത് മിക്ക ദിവസങ്ങളിലും പവർ കട്ട് രൂക്ഷമാണ്. ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ചിരിക്കുയാണ് ഇപ്പോൾ കെ എസ് ഇ ബി. എൽനിനോ പ്രതിഭാസത്തെയാണ് യു ഡി എഫ് സർക്കാർ കാരണത്തിനായി കൂട്ടുപിടിച്ചിരിക്കുന്നത്.എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നുമാണ് വാദം.Also read: പൂർണമായും ഇരുട്ടിലേക്കോ? നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി സണ്ണി ജോസഫ്സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന്സംസ്ഥാനത്ത് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ഉണ്ടാകുമെന്നുമാണ് കെ എസ് ഈ ബി അറിയിച്ചിരിക്കുന്നത്.The post ഇരുട്ടത്തിരുത്തി യു ഡി എഫ് സർക്കാർ; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.