‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

Wait 5 sec.

ബിജെപിയുടെ വർ​ഗീയ അജണ്ടക്കനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത യുഡിഎഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും, കേരളത്തിലെ മതനിരപേക്ഷ സമുഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിന്റെ ഹർജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെ ന്നാണ് സർക്കാർ സമ്മതിച്ചിരിക്കുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ് തന്നെ കാണാമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.കേന്ദ്ര ബിജെപി സർക്കാരിൻ്റെ നിയമഭേദഗതിക്കെതിരെ എൽഡിഎഫ് സർക്കാർ നിയമസഭയിൽ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അധികാരത്തിൽ എത്തിയപ്പോൾ ബിജെപി അനുകൂല നിലപാടിലേക്ക് യുഡിഎഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടക കക്ഷികൾ ഇത് അംഗീകരിക്കുന്നുണ്ടോയെന്നും ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് അടക്കമുള്ളവർ ജനങ്ങളോട് തുറന്നുപറയണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.Also Read: കള്ളാടിയോട് മുഖം തിരിച്ച് സർക്കാർ; സ്ഥലം എംപി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ദുരന്തബാധിതർബിജെപി നേതാവിൻ്റെ ഹർജിയോട് സർക്കാർ യോജിക്കുന്നുവോ എന്ന ചീഫ് ജസ്റ്റിസിൻ്റെ ചോദ്യത്തോട് സംശയലേശമന്യേ എ.ജി പറഞ്ഞത് സർവ്വാത്മനാ പിന്തുണയ്ക്കുന്നുവെന്നാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. നേരത്തെ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടർച്ചയാണ് വഖഫ് ബോർഡിൻ്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തം. മുസ്ലീം ലീഗിനെ പിന്തുണക്കുന്ന സാമുദായിക സംഘടനകളും ഇതിൽ അഭിപ്രായം പറയയേണ്ടതുണ്ടെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.ആർഎസ്എസിൻ്റെ ദീർഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്, പൗരരുടെ ഭരണഘടനാപരമായ അവകാശ ങ്ങളെ പോലും തള്ളിയാണ് വഖഫ് നിയമ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാർലമെൻ്റിൽ ശക്തമായ നിലപാട് എടുത്തത് സി.പി.ഐ (എം) ഉം, ഇടതുപക്ഷവുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കാഴ്ചക്കാരനായി നിന്നെങ്കിൽ പ്രിയങ്കാ ഗാന്ധി സഭയിൽ പോലും എത്തിയില്ല. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരാക്കുമെന്ന് സി.പി. ഐ (എം) എംപിമാർ പാർലമെൻ്റിൽ നിലപാടെടുത്തെന്നും അവർ പറഞ്ഞു.മധുരയിൽ സി.പി.ഐ (എം) പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പാർട്ടി എം.പിമാരെ അടിയന്തിരമായി പാർലമെൻ്റിലേക്ക് എത്തിച്ചാണ് അന്ന് നിയമഭേദഗതിക്കെതിരെ പ്രസംഗിച്ചത്. അത്രമാത്രം ഗൗരവമുണ്ട് ഈ വിഷയത്തിൽ എന്ന് കണ്ടാണ് സി.പി.ഐ (എം) പാർലമെൻ്റിൽ ശബ്ദിച്ചതും നിയമസഭയിൽ പ്രമേയം കൊണ്ടുവന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭേദഗതി ‘ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്’ എന്ന പച്ചക്കള്ളമാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ സഹായിക്കലാണ് ലക്ഷ്യമെങ്കിൽ ചുരുങ്ങിയത് ന്യൂനപക്ഷ സ്കോളർഷിപ്പെങ്കിലും പുനഃസ്ഥാപിച്ചുകൂടെയെന്നും സി.പി.ഐ (എം) ചോദിച്ചു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ബീഫിൻ്റെ പേരിൽ നടക്കുന്ന കൊലപാതങ്ങൾ അവസാനിപ്പിച്ചുകൂടെയെന്നും ഈ ചോദ്യങ്ങൾക്കൊന്നും ബി.ജെ.പി ഉത്തരം നൽകിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.നിയമഭേദഗതി എന്തിനായിരുന്നുവെന്ന് മധ്യപ്രദേശിൽ ബിജെപി നേതാവും, മന്ത്രിയുമായ സൻവാർ പട്ടേലിനെ ചെയർമാനാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതോടെ വ്യക്തമാവുകയും ചെയ്‌തു. ഈ യാഥാർത്ഥ്യങ്ങൾ മുന്നിലുള്ളപ്പോഴാണ് യുഡിഎഫ് സർക്കാർ യാതൊരു തത്വദീക്ഷയുമില്ലാതെ, ബിജെപിക്ക് വഴങ്ങി ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. സംഘപരിവാർ നിർദേശിക്കുന്ന ആളുകളെയാണോ വഖഫ് ബോർഡിൽ നിയമിക്കാൻ പോകുന്നത് എന്നാണ് ഇനി അറിയാനുള്ളതെന്നും സെക്രട്ടറിയേറ്റ് വിമർശിച്ചു.സർവകലാശാലകളിൽ ഗവർണർ നിർദേശിക്കുന്നവരെ വൈസ് ചാൻസലർമാരായും, സിൻഡിക്കേറ്റ് അംഗങ്ങളായും യുഡിഎഫ് സർക്കാർ നിയമിക്കുന്നു. പി.എം ശ്രീയിലും ബിജെപിക്ക് വഴങ്ങുന്നു. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യാനെന്ന പേരിൽ ആർ.എസ്.എസുകാരനെ പ്ലീഡർ ആക്കുന്നു. മറ്റ് നിയമകാര്യ തസ്‌തികകളിലും ബി.ജെ.പിക്കാർക്ക് യഥേഷ്ടം അവസരം നൽകുന്നു. ‘കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ’ എന്ന ഐ.എ.സി.സി നേതാവിൻ്റെ ചോദ്യം അനുദിനം അന്വർഥമാക്കുകയാണ് വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാറെന്നും പ്രസ്താവനയിൽ പറഞ്ഞു.വർ​ഗീയതയ്ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യുഡിഎഫ് സർക്കാർ വഖഫ് ബോർഡ് നിലപാടിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ തുറന്നുകാട്ട പ്പെട്ടുവെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.The post ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.