ജോബി ആഡ്രൂസ് രക്തസാക്ഷി ദിനാചരണം: താമരശ്ശേരിയിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടന്നു

Wait 5 sec.

അനശ്വര രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരിയിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടന്നു. എസ്എഫ്ഐ താമരശ്ശേരി ഏരിയ ജോയിൻ സെക്രട്ടറി ആയിരിക്കയാണ് കെഎസ്‌യു എംഎസ്എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ ജോബി ആൻഡ്രോസ് കൊല്ലപ്പെടുന്നത്. പൊതുയോഗം എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ ഉദ്ഘാടനം ചെയ്തു.താമരശ്ശേരി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ജില്ലാ തല വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. കോരങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും രക്തസാക്ഷി പ്രതിജ്ഞ പുതുക്കലിനും ശേഷം വിദ്യാർഥിറാലി നടന്നു. എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ജോബി ആൻഡ്രൂസിന്റെ പിതാവ് സി സി ആൻഡ്രൂസ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സാദിഖ്, ജില്ലാ സെക്രട്ടറി ടി.പി. അമൽരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എസ്. നന്ദന, കെ. സി. ഫർഹാൻ, സിപിഐഎം ഏരിയ സെക്രട്ടറി കെ. ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ALSO READ: ‘വിദ്യാർത്ഥികളെ ഗവൺമെൻ്റ് ഇരുട്ടിൽ നിർത്തുന്നു’: ലോ എൻട്രൻസ് ഫലപ്രഖ്യാപനത്തിലെ വീഴ്ചയിൽ എം ശിവപ്രസാദ്എസ്എഫ്ഐ താമരശ്ശേരി ഏരിയ സെക്രട്ടറി അബ്ദുള്ള വക്കാർ സ്വാഗതവും ഏരിയ പ്രസിഡന്റ്‌ പി എം അക്ഷയ് നന്ദിയും പറഞ്ഞു. രാവിലെ മൈക്കാവ് പള്ളിയിൽ ജോബി ആൻഡ്രൂസിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയും രക്തസാക്ഷി പ്രതിജ്ഞ പുതുക്കലും നടന്നു. ജില്ലയിലെ മുഴുവൻ സംഘടനാ കേന്ദ്രങ്ങളിലും രക്തസാക്ഷി ദിനാചരണം നടത്തി.The post ജോബി ആഡ്രൂസ് രക്തസാക്ഷി ദിനാചരണം: താമരശ്ശേരിയിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടന്നു appeared first on Kairali News | Kairali News Live.