അലോസ്റ്റാര്‍ (മലേഷ്യ)|മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ദഅവാ സംരംഭമായ യാദിമിന്റെയും കെദഹ് സംസ്ഥാന മതകാര്യ വകുപ്പിന്റെയും കീഴില്‍ കേരളീയ സാദാത്തുക്കളും മലേഷ്യയിലെ സാദാത്തുക്കളും തമ്മിലുള്ള ചരിത്രപരവും ആത്മീയവും സാമൂഹികവുമായ ബന്ധങ്ങള്‍ വിലയിരുത്തുന്നതിന് സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ ഇസ്ലാമിക സംഘടനകളുടെ പ്രതിനിധികള്‍, പണ്ഡിതന്മാര്‍, ഗവേഷകര്‍, സാദാത്ത് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ ഇരു സ്ഥലങ്ങളിലെയും സാദാത്ത് പാരമ്പര്യത്തിന്റെ സംഭാവനകള്‍ വിശദമായി ചര്‍ച്ച ചെയ്തു.കേരളത്തിലും മലേഷ്യയിലും സാദാത്തുമാര്‍ നിര്‍വഹിച്ച മത-വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങള്‍, പൈതൃക സംരക്ഷണത്തില്‍ വഹിച്ച പങ്ക്, യുവതലമുറയ്ക്ക് ആ പാരമ്പര്യം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവയാണ് പ്രധാന ചര്‍ച്ചയായത്.കേരളവും മലേഷ്യയും തമ്മിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഗവേഷണ-വിദ്യാഭ്യാസ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനും സെമിനാര്‍ ആഹ്വാനം ചെയ്തു. ഇരു പ്രദേശങ്ങളിലെയും സാദാത്ത് പാരമ്പര്യത്തെക്കുറിച്ചും അവരുടെ വിദ്യാഭ്യാസ – സംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അറിയുന്നതിനും മലേഷ്യന്‍ മതകാര്യ വകുപ്പും മഅദിന്‍ അക്കാദമിയും സംയുക്തമായി ഗവേഷണം നടത്താനും തീരുമാനിച്ചു.കേരളത്തില്‍ പ്രവാചക പരമ്പരയിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേകം സ്ഥാപനങ്ങള്‍ നടത്തുന്ന ഖലീലുല്‍ ബുഖാരി തങ്ങളെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.മലേഷ്യ പ്രധാനമന്ത്രിയുടെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ഡോ. ജാമില്‍ സൊദകി ബിന്‍ ശൈഖ് താജുദ്ദീന്‍ അല്‍ ജാറൂമി, ദാറുല്‍ ഖുര്‍ആന്‍ തരീം ഡയറക്ടര്‍ ഡോ. അസ്സയ്യിദ് ഹാഷിം അല്‍ ഐദറൂസി,മജ്‌ലിസ് മുവാസല കെദഹ് കോര്‍ഡിനേറ്റര്‍ ശൈഖ് അക്മല്‍ ഹാദി, യാദിം പ്രതിനിധി ഡോ. ബഷീര്‍ മുഹമ്മദ് അല്‍ അസ്ഹരി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.Content Highlights:Malaysia’s religious department Yadim and Kedah religious department hosted a seminar on the historical ties of Kerala and Malaysian Sadath families. Ma’adin Academy Chairman Sayyid Ibrahimul Khalil Al Bukhari delivered the keynote address. The organizations agreed to conduct joint research on the contributions of the Prophet’s lineage in both regions.