‘ജി സുകുമാരൻ നായരെ അവഹേളിച്ചു’; മുഖ്യമന്ത്രിക്കെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച്

Wait 5 sec.

ജി സുകുമാരൻ നായർക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച്. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാർച്ച് എൻ എസ് എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപം മുതൽ പുത്തരിക്കണ്ടം വരെയാണ് മാർച്ച് നടത്തുക.ജി സുകുമാരൻ നായർക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണെന്ന് ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. എന്നാൽ തനിക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് സുകുമാരൻ നായർ തന്നെ രം​ഗത്തെത്തിയിരുന്നു.Also Read: ജോബി ആഡ്രൂസ് രക്തസാക്ഷി ദിനാചരണം: താമരശ്ശേരിയിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടന്നുകൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും വ്യക്തി എന്ന നിലയിൽ വി ഡി സതീശനെ കാണാൻ താല്പര്യമില്ലെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചിരുന്നു.The post ‘ജി സുകുമാരൻ നായരെ അവഹേളിച്ചു’; മുഖ്യമന്ത്രിക്കെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.