നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് പിണറായി വിജയൻ

Wait 5 sec.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശരീരഭാരം കുറഞ്ഞ്, അവയവങ്ങളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അപകടകരമായ അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടും കേന്ദ്ര സർക്കാർ ഇതുവരെ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ പ്രതിക്ഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻറെ ആകെ പ്രതിഷേധ ശബ്ദമായി വളർന്നിരിക്കുന്നു. എന്നാൽ വിദ്യാർത്ഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ ഈ കടുത്ത അനാസ്ഥയ്ക്കെതിരെ ഡൽഹി ഹൈക്കോടതിക്ക് തന്നെ ശക്തമായി ഇടപെടേണ്ടി വന്നത് ഭരണകൂടത്തിന്റെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.Also Read: ‘ജി സുകുമാരൻ നായരെ അവഹേളിച്ചു’; മുഖ്യമന്ത്രിക്കെതിരെ എൻഎസ്എസിന്റെ പ്രതിഷേധ മാർച്ച്നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠങ്ങൾക്ക് സർക്കാരിനെ ശാസിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് തീർത്തും ലജ്ജാകരമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സോനം വാങ്ചുക്കിന്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇനിയും വഷളാകാൻ കേന്ദ്രസർക്കാർ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അഴിമതികളാൽ തകർന്നടിഞ്ഞ വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ജനകീയ പോരാട്ടത്തിനും അതിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്ന സോനം വാങ്ചുക്കിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.The post നിരാഹാര സമരം തുടരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് പിണറായി വിജയൻ appeared first on Kairali News | Kairali News Live.