കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ദില്ലി ജന്തർ മന്ദിരിലാണ് വൻ ജനക്കൂട്ടം അണിനിരന്നത്. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംപിമാരും രംഗത്തെത്തി.അതേസമയം, സമരവേദി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും വേദിയിൽ എത്തി. 2013 ലെ അണ്ണാ ഹസാരെ സമരത്തെ അരവിന്ദ് കെജ്രിവാൾ സമരവേദിയിൽ വെച്ച് ഓർമിപ്പിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും സോനം വാങ് ചുക്കിനെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.The post ധർമ്മേന്ദ്ര പ്രധാന്റെ രാജി: ദില്ലിയിൽ സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സമരവേദി സന്ദർശിച്ച് അരവിന്ദ് കെജ്രിവാൾ appeared first on Kairali News | Kairali News Live.