സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് സർക്കാർ. ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 7 നും രാത്രി 12 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിവിധ ഘട്ടങ്ങളിലായി ഒരു മണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് വൈദ്യുതി കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രിച്ചത്. ആ രീതിയിൽ തന്നെ വൈദ്യുതി ഇന്നും തുടരും.ALSO READ: ‘ഇന്ദിരാകട്ടി‘ൽ ബോറടിച്ചിരിക്കുന്നവർ ‘നിഴൽ രൂപങ്ങൾ’ ഉണ്ടാക്കി അയക്കൂ, ‘2 പെട്ടി മെഴുകുതിരികൾ’ സമ്മാനം: വേറിട്ട മത്സരവുമായി ഡിവൈഎഫ്ഐഎൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി അറിയിപ്പിൽ പറയുന്നു. എന്നാൽ കഴിഞ്ഞ 10 വർഷക്കാലവും ജനങ്ങളെ ഇരുട്ടിലിരുത്താതെ പ്രതിരോധമാർഗങ്ങൾ കണ്ടെത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിരുന്നു. എന്നാൽ അധികാരത്തിലേറി ഒരു മാസത്തിനകം പവർകട്ട് കേരളത്തിൽ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് യുഡിഎഫ് സർക്കാർ.The post ഇന്നും ഇരുട്ടത്ത് ഇരിക്കണം; സംസ്ഥാനത്ത് പവർകട്ട് തുടരും appeared first on Kairali News | Kairali News Live.