കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ALSO READ: ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്ആയിരക്കണക്കിന് ആളുകളാണ് അയ്യപ്പന്റെ വിഗ്രഹത്തെ വണങ്ങാൻ കാത്ത് നിന്നത്. കർക്കടക മാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കർക്കടക മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.The Sabarimala temple has opened for the Karkidakam month poojas. Darshan for devotees begins tomorrow morning, and pilgrims must book slots through the Sabarimala Virtual Queue portal.The post കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു appeared first on Kairali News | Kairali News Live.