സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്) ന്റെ കീഴിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. സമയ വേതനാടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ നിയമിക്കുന്നത്.എഐസ്ടിഇ വ്യവസ്ഥകൾക്ക് വിധേയമായാണ് യോഗ്യത. എഴുത്തു പരീക്ഷയും അഭിമുഖവും 20.07.2026ന് രാവിലെ 10.30 ന് തിരുവനന്തപുരത്തെ മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ വെച്ചാണ് നടത്തുക.Also Read: ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ് മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ ഹാജരാകേണ്ടത്.The post തൃക്കരിപ്പൂർ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവ് appeared first on Kairali News | Kairali News Live.