ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ പള്ളിച്ചട്ടമ്പി ഒടിടി റിലീസാകുന്നു. പിരീഡ് ആക്ഷൻ ഡ്രാമയായ ചിത്രം ഈ വർഷം ഏപ്രിലിലായിരുന്നു തിയേറ്ററുകളിലെത്തിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം കയാദു ലോഹറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.എസ്. സുരേഷ് ബാബു രചന നിർവഹിച്ച ചിത്രം വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ്സിന്റെയും ബാനറുകളിൽ നൗഫലും ബ്രിജീഷുമാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.Also Read: ‘നാ റെഡി താ വരവാ… ‘; കാത്തിരിപ്പുകൾ അവസാനിച്ചു; ജനനായകൻ തീയേറ്ററുകളിൽ എത്തുന്നുസോണി ലൈവിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. 2026 ജൂലൈ 24 മുതലാണ് ചിത്രം ഒടിടിയിലെത്തുക. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. കഴിഞ്ഞ വർഷം തിയേറ്ററിലെത്തിയ ബൾട്ടിയും ഈ മാസം ഓടിടി റിലീസായിട്ടുണ്ട്. ഷെയ്ൻ നിഗത്തിനൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാനി എന്നിവരും ഒരുമിക്കുന്ന ചിത്രവും സോണി ലൈവിലാണ് സ്ട്രീം ചെയ്യുന്നത്.The post ചട്ടമ്പി ഒടിടിയിൽ: പള്ളിച്ചട്ടമ്പി ഒടിടി റിലീസി ഡേറ്റ് appeared first on Kairali News | Kairali News Live.