ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. അനിൽ മേനോന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ നേട്ടം ഓരോ മലയാളിക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.അർപ്പണബോധവും കഠിനാധ്വാനവും ശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട് ലോകത്തിന്റെ നെറുകയിലെത്താൻ കഴിയുമെന്ന് ഡോ. അനിൽ മേനോൻ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ ഈ നേട്ടം ശാസ്ത്രരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവതലമുറയ്ക്ക് വലിയ പ്രചോദനം പകരും. ഇനിയും ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചുalso read; ചരിത്ര യാത്ര ആരംഭിച്ചു; ബഹിരാകാശം തൊടാൻ ആദ്യ മലയാളി അനിൽ മേനോൻഅതേസമയം, ഇന്ത്യൻ സമയം 8.17നാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് എം എസ് 21 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. അനിൽ മേനോനൊപ്പം രണ്ട് റഷ്യക്കാരും യാത്രയിലുണ്ട്. പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് രണ്ടു പേർ.സോയൂസ് പ്രോഗ്രസ് പേടകം രാത്രി 11.30 കഴിഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കപ്പെടുകയും പുലർച്ചെ ഒരുമണിയോടെ കവാടങ്ങൾ തുറക്കുകയും ചെയ്യും. ഏകദേശം എട്ട് മാസത്തോളം ബഹിരാകാശത്ത് കഴിഞ്ഞതിന് ശേഷമാണ് അനിൽ നായർ തിരിച്ചെത്തുക. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ.The post ഈ നേട്ടം ഓരോ മലയാളിക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം; അനിൽ മേനോന് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ appeared first on Kairali News | Kairali News Live.