കുവൈത്ത് സിറ്റി | കുവൈത്തില്‍ പോലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു.അലി സബാഹ് അല്‍സാലം പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ പോലീസുകാരന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.തിങ്കളാഴ്ച ഉച്ചക്ക് സുരക്ഷാ പെട്രോളിങ് സംഘം സംശയസ്പദമായ നിലയില്‍ കണ്ടയാളെ തടഞ്ഞുനിര്‍ത്തി പരിശോധനയ്ക്ക് വിധേയമാക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പരിശോധനയില്‍ ഇയാള്‍ക്കെതിരെ നിലവില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്നു കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.ഇതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരുമായി ചെറുത്തുനിന്ന പ്രതി തന്റെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുരക്ഷാ സംഘത്തിലെ ഒരു പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തില്‍ പോലീസുകാരന്റെ കഴുത്തിലും തുടയിലും രണ്ട് കുത്തുകള്‍ ഏറ്റു. ജീവന് ഭീഷണിയായ സാഹചര്യം നേരിട്ടതിനെ തുടര്‍ന്ന് നിയമപ്രകാരം സുരക്ഷാസേന പ്രതിയെ കീഴടക്കുകയായിരുന്നു.വെടിയേറ്റ പ്രതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു . പരുക്കേറ്റ പോലീസുകാരന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടത് സിറിയകാരനായ പ്രവാസിയാണ്Content Highlights: A Syrian expatriate suspect was shot dead by security forces in Kuwait after stabbing a police officer during a routine inspection. The incident occurred in the Ali Sabah Al-Salem area when the suspect resisted arrest for an outstanding warrant. The injured officer underwent emergency surgery and is recovering, while the Interior Ministry has launched an investigation.