കണ്ണൂരില്‍ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

Wait 5 sec.

കണ്ണൂര്‍ |  കണ്ണൂര്‍ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സ്മാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടു 60 ദിവസമായി നടത്തിവരുന്ന സമരമാണ് അവസാനിച്ചിരിക്കുന്നത്. ആദ്യം ആശുപത്രികള്‍ക്കു മുന്നിലും പിന്നീട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നിലും സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവന്ന സമരമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നത്. ഐഎന്‍എയുടെ നേതൃത്വത്തിലായിരുന്നു സമരംകണ്ണൂര്‍ എംഎല്‍എ ടിഒ മോഹനന്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് തര്‍ക്കം പരിഹരിച്ചത്.ഒത്തുതീര്‍പ്പ് കരാറില്‍ കൊയിലി ആശുപത്രി ഒഴികെയുള്ള മാനേജ്‌മെന്റുകള്‍ ഒപ്പിട്ടു. കൊയിലി ആശുപത്രി കൂടി ഒപ്പിട്ടാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ഐഎന്‍എ നേതൃത്വം അറിയിച്ചു. ഇതിന്റെ ഭാഗമായി കൊയിലി ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. കൊയിലിക്ക് മുന്‍പില്‍ വരും ദിവസങ്ങളിലും സമരം തുടരും. കൊയിലി ആശുപത്രി മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടാല്‍ മാത്രമേ സമരം ചെയ്യുന്ന നഴ്‌സുമാര്‍ തിരികെ ജോലിക്ക് പ്രവേശിക്കുകയുള്ളൂവെന്ന ഐഎന്‍എ നേതൃത്വം അറിയിച്ചു.ഒത്തുതീര്‍പ്പ് കരാറില്‍ കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്‌പെഷ്യാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിര്‍വാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികള്‍ ഒപ്പുവെച്ചുContent Highlights: The 60-day strike by private hospital nurses in Kannur has been settled after a successful meeting with the MLA and Collector. Representatives of five hospitals signed the agreement, while protests continue against Koyili hospital, which refused to sign. INA stated that nurses will return to work once Koyili also signs.