പാലക്കാട് | നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. 2025 ജനുവരി 27നാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക് ഉണ്ടായ ആരോഗ്യപ്രശ്‌നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഒരു കൊലപാതക കേസില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് പ്രതി ഇരട്ടക്കൊലപാതകം നടത്തിയത്.2019 ഓഗസ്റ്റ് 31ന് പോത്തുണ്ടി സ്വദേശി സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 2019 സെപ്റ്റംബര്‍ രണ്ടിന് ചെന്താമരയെ പോലീസ് അറസ്റ്റ് ചെയ്തു. സജിത വധക്കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ എത്തിയാണ് ഇയാള്‍ 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരന്റെ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇയാളുടെ ഭീഷണിയെ കുറിച്ചുള്ള പരാതി പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.ഇരട്ടക്കൊലപാതകശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചു. 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. Content Highlights:The Palakkad Additional District and Sessions Court will announce the sentence for Chenthamara in the Nemmara Pothundi double murder case today. The accused committed the crime while out on bail for a previous murder. The verdict was postponed to today due to the judge’s health issues.