ന്യൂഡല്‍ഹി | ഇടതുപക്ഷ നയം കൈവിട്ടതാണ് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കനത്ത പരാജയത്തിന്റെ മുഖ്യ കാരണമെന്നു വിലയിരുത്തി കേന്ദ്ര നേതൃത്വം. നേതാക്കളുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരിച്ചടി പരിശോധിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മറ്റി യോഗത്തില്‍ ജന. സെക്രട്ടറി എം എ ബേബി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാറിനേയും നിശിതമായ വിമര്‍ശനത്തിന് ഇരയാക്കിയത്. യോഗം ഇന്ന് സമാപിക്കും.കേരളത്തിലെ പാര്‍ട്ടിയില്‍ പടര്‍ന്നു പിടിച്ച അധികാര വ്യാമോഹം വിമതര്‍ പെരുകാന്‍ കാരണമായി. സ്ഥാനാര്‍ഥികളെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ നേതൃത്വം പരിഹാസത്തോടെ കണ്ടു. നേതാക്കള്‍ക്കുതന്നെ സ്ഥാന മോഹങ്ങള്‍ ഉണ്ടെന്നും ഇത് സംഘടനപരമായി ദുര്‍ബലപ്പെടുന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേരളത്തില്‍ അമിത ആത്മവിശ്വാസം വിനയായെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റം വേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എങ്ങനെയും ജയിക്കുമെന്ന തോന്നല്‍ തോല്‍വിയിലേക്ക് നയിച്ചെന്നും പത്തുവര്‍ഷത്തെ ഭരണം സംഘടനാ കരുത്തില്‍ വിള്ളല്‍ ഉണ്ടാക്കിയെന്നും വിമര്‍ശനമുണ്ട്.കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടെന്നും പാര്‍ട്ടി തിരുത്തല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി കടന്നുകയറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ഇന്നലെ പൂര്‍ത്തിയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി ഇന്നു ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് യോഗം ഇന്ന് ചര്‍ച്ച ചെയ്യും. അയോധ്യ രാമക്ഷത്രക്കൊള്ള, പാചകവാതകം, ഇന്ധന വിലവര്‍ധന, ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. ഇതിനുപുറമേ തെറ്റ് തിരുത്തല്‍ രേഖ, ആദിവാസി മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രത്യേക രേഖ എന്നിവയും പ്രധാന അജണ്ടയാണ്. Content Highlights:The CPM Central Committee meeting in Delhi severely criticized the LDF government and party leadership for the heavy electoral defeat in Kerala. The organizational report presented by General Secretary M A Baby noted that moving away from leftist policies and the arrogant behavior of leaders led to the downfall. It also warned of a massive BJP surge in the state if immediate corrective measures are not taken.