കള്ളാടി ദുരന്തം: ഏലച്ചെടികളുടെ സംരക്ഷണത്തിനായി തൊഴിലാളികളെ തള്ളിവിട്ടത് നരകതുല്യമായ സാഹചര്യത്തിലേക്ക്; ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളികളുടെ പുനരധിവാസം വലിയ വിവാദമാകുന്നു. ക്യാമ്പ് നി‌‌ർത്തിയതോടെ തിരികെ വീട്ടിലെത്തിയവ‌ർക്ക് അവിടെ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അങ്ങേയറ്റം വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളാണ് അവിടെ നിലനിൽക്കുന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.ഏലച്ചെടികൾക്കായി തൊഴിലാളികളുടെ ജീവൻ പണയപ്പെടുത്തി മീനാക്ഷി എസ്റ്റേറ്റിലെ ഏലച്ചെടികൾ പണിയെടുക്കാൻ ആളില്ലാതെ ഉണങ്ങിപ്പോകുമെന്ന എസ്റ്റേറ്റ് മാനേജരുടെ വാദത്തിനാണ് സർക്കാർ അധികൃതരും ജനപ്രതിനിധികളും മുൻഗണന നൽകിയത്. തൊഴിലാളികൾ പണിക്ക് വന്നില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്ന് മാനേജർ അറിയിച്ചതിനെത്തുടർന്ന്, ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ തിടുക്കത്തിൽ ലയങ്ങളിലേക്ക് മടക്കി അയക്കുകയായിരുന്നു. മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന പഞ്ചായത്ത് അധികൃതരുടെയും മാനേജരുടെയും ഉറപ്പിന്മേലാണ് തൊഴിലാളികൾ ക്യാമ്പ് വിട്ടിറങ്ങിയത്.ALSO READ: സ്വന്തം പാർട്ടിയിലെ നേതാക്കളെ കാണാൻ നേരമില്ല; സംഘപരിവാർ നേതാക്കൾക്ക് കതക് തുറന്ന് കൊടുത്ത് വി.ഡി. സതീശൻ, പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിവൃത്തിഹീനമായ ലയങ്ങളും ഭീതിജനകമായ അവസ്ഥയും എന്നാൽ, മടങ്ങിപ്പോയ തൊഴിലാളികൾ അയച്ചുതന്ന വീഡിയോ ദൃശ്യങ്ങൾ ലയങ്ങളിലെ അതിദാരുണമായ അവസ്ഥയാണ് വെളിപ്പെടുത്തുന്നത്. മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത വിധം അഴുക്കുപിടിച്ചതും ഇടിഞ്ഞുപൊളിഞ്ഞതുമായ മുറികളിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്. തൊഴിലാളികൾ തന്നെ മുൻകൈ എടുത്ത് ഈ മുറികൾ വൃത്തിയാക്കേണ്ട ഗതികേടിലാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.ദുരന്തം നടന്ന മേഖലയ്ക്ക് തൊട്ടുമുകളിലുള്ള ലയങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ ഏതുനിമിഷവും വീണ്ടും മണ്ണിടിച്ചിലുണ്ടാകുമോ എന്ന ഭീതിയിലാണ് മൂന്ന് കുട്ടികളുള്ള അച്ഛൻ ഉൾപ്പെടെയുള്ള തൊഴിലാളികൾ അവിടെ കഴിയുന്നത്.ദുരിതാശ്വാസ ക്യാമ്പുകളിൽ വസ്ത്രങ്ങളോ സാനിറ്ററി പാഡുകളോ പോലും ലഭിച്ചിരുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ്, ഇപ്പോൾ സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് ഇവരെ തള്ളിവിട്ടിരിക്കുന്നത്. ഉത്തരവാദിത്തം മറന്ന് ഭരണകൂടം അഞ്ച് ദിവസമായി തൊഴിലിന് പോകാൻ കഴിയാത്ത ഈ പാവപ്പെട്ട തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകാനോ അവരുടെ അന്തസ്സായ പുനരധിവാസം ഉറപ്പാക്കാനോ സർക്കാർ തയ്യാറായിട്ടില്ലെന്ന് വിമർശനം ഉയരുന്നു. മന്ത്രിമാരായ ടി. സിദ്ധിഖ്, എ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്ത യോഗങ്ങളിൽ തൊഴിലാളികളുടെ ഈ യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചയായില്ലെന്നും ആരോപണമുണ്ട്. മനുഷ്യജീവനുകളെക്കാൾ ഏലച്ചെടികളുടെ സംരക്ഷണത്തിന് വിലകൽപ്പിക്കുന്ന അധികൃതരുടെ സമീപനം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.The post കള്ളാടി ദുരന്തം: ഏലച്ചെടികളുടെ സംരക്ഷണത്തിനായി തൊഴിലാളികളെ തള്ളിവിട്ടത് നരകതുല്യമായ സാഹചര്യത്തിലേക്ക്; ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.