വിയറ്റ്നാം ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കി ഇന്ത്യൻ എംബസി. കൊട്ടാരക്കര സ്വദേശികളായ എ. സി തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രി പത്ത് മണിയോടെ മുബൈ വിമാനത്താവളത്തിൽ എത്തിക്കും. മുംബൈയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ കൊട്ടാരക്കരയിലെ വസതിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും.മൃതദേഹങ്ങൾ ഫു ക്വോക് ദ്വീപിൽ നിന്നും ഹോ ചി മിൻ സിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള കസ്റ്റംസ് നടപടികളും വിമാനമാർഗ്ഗം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക പേപ്പർവർക്കുകളും എംബസി ഉദ്യോഗസ്ഥർ വേഗത്തിൽ പൂർത്തിയാക്കി വരികയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ അതാത് നാട്ടിലേക്ക് എത്തിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ എംബസി നേരിട്ടാണ് നടത്തുന്നത്.ALSO READ: വാക്കിൽ നെഹ്റുവിനെയും മനസ്സിൽ സവർക്കറേയും കൊണ്ട് നടക്കുന്ന ആളാണ് വിഡി സതീശൻ; എഎ റഹീംഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞത്.The post വിയറ്റ്നാം ബോട്ട് അപകടം; തോമിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും appeared first on Kairali News | Kairali News Live.