സംഘപരിവാർ നേതാക്കളുമായുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ കൂടിക്കാഴ്ചക്ക് പിന്നാലെ കൊൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാവായ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയും അതേസമയം സംഘപരിവാർ നേതാക്കൾക്ക് സമയം അനുവദിക്കുകയും ചെയ്തതാണ് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ബോധിപ്പിക്കാൻ പി.എം. നിയാസ് സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.ഡി. സതീശൻ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്. സ്വന്തം പാർട്ടി നേതാവിനെ കാണാൻ വിസമ്മതിച്ച അതേ ദിവസം തന്നെയാണ് വി.ഡി. സതീശൻ സംഘപരിവാർ നേതാക്കളെ കണ്ടത്. അവരുടെ പരാതികൾ അനുഭവപൂർണ്ണമായി പരിഹരിക്കാമെന്ന ഉറപ്പും അദ്ദേഹം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്.ALSO READ: നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ വിധി ഇന്ന് അറിയാംതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച പാർട്ടി നേതാവിനേക്കാൾ പരിഗണന സംഘപരിവാർ നേതാക്കൾക്ക് നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിയുണ്ട്. പി.എം. നിയാസിന് അനുമതി നിഷേധിച്ച അതേ ദിവസം തന്നെ ഒരു സ്വകാര്യ യൂട്യൂബ് ചാനൽ ചീഫ് എഡിറ്ററെയും വി.ഡി. സതീശൻ കണ്ടിരുന്നു.വി.ഡി. സതീശൻ സംഘപരിവാറിനോട് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണം കോൺഗ്രസിനുള്ളിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി. ജനറൽ സെക്രട്ടറി തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നീക്കം വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെച്ചേക്കാം.The post സ്വന്തം പാർട്ടിയിലെ നേതാക്കളെ കാണാൻ നേരമില്ല; സംഘപരിവാർ നേതാക്കൾക്ക് കതക് തുറന്ന് കൊടുത്ത് വി.ഡി. സതീശൻ, പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി appeared first on Kairali News | Kairali News Live.