വി ഡ‍ി സതീശനെ രൂക്ഷമായി വിമർശിച്ച് എ എ റഹീം എംപി. വി ഡി സതീശൻ നാവിൽ നെഹ്റുവിനെയും ഉള്ളിൽ സവർക്കറെയും കൊണ്ടുനടക്കുന്ന ഭരണാധികാരിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് റഹീം വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ സവിശേഷമായ ഇടതുപക്ഷ രാഷ്ട്രീയ മനസിനെ ചൂഷണം ചെയ്യുന്നതിനും വഞ്ചിക്കുന്നതിനുമായി സതീശൻ നെഹ്റുവിയൻ വർത്തമാനങ്ങൾ ഉപയോഗിക്കുകയാണെന്ന് റഹീം കുറ്റപ്പെടുത്തി.also read:ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; മൂവാറ്റുപുഴയിൽ 22കാരന് ദാരുണാന്ത്യംസ്വന്തം പാർട്ടിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.എം. നിയാസിന് പോലും സതീശനെ കാണാൻ അനുമതി ലഭിക്കുന്നില്ലെന്നും, എന്നാൽ ആർ.വി. ബാബു, ശശികല തുടങ്ങിയവർക്ക് സതീശൻ പ്രവേശനം നൽകുന്നുവെന്നും റഹീം പറഞ്ഞു. സവർക്കറുടെ ചിത്രത്തിന് മുന്നിൽ വി.ഡി. സതീശൻ തലകുനിച്ചു നിന്ന പഴയ സംഭവം ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ റഹീം വിമർശിച്ചത്.അതേസമയം, കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശജ്ജ്വലമായ തുടക്കമായിരുന്നു. പ്രതിനിധി സമ്മേളനത്തിന് ഇന്ന് രാവിലെ 9 മണിക്ക് തുടക്കമാകും.The post ‘വി ഡി സതീശൻ നാവിൽ നെഹ്റുവിനെയും ഉള്ളിൽ സവർക്കറെയും കൊണ്ടുനടക്കുന്ന ഭരണാധികാരി’; രൂക്ഷവിമർശനവുമായി എ എ റഹീം എംപി appeared first on Kairali News | Kairali News Live.