ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; മൂവാറ്റുപുഴയിൽ 22കാരന് ദാരുണാന്ത്യം

Wait 5 sec.

മൂവാറ്റുപുഴയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മീങ്കുന്നം വാലുകണ്ടത്തിൽ വീട്ടിൽ 22 വയസുള്ള അജയ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെ മീങ്കുന്നം – മണ്ണത്തൂർ റോഡിലെ ചെറ്റേപീടികയിൽ ആയിരുന്നു അപകടം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മീങ്കുന്നം പാപ്പിളികണ്ടത്തിൽ വീട്ടിൽ ജോബിൻ പി സാജു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.also read:അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒമ്പതാം വാർഷിക യോഗം നടന്നുഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. അമിതവേഗതയിൽ വന്ന ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമെന്ന് പ്രാഥമിക നിഗമനം. പന്തൽ ഡെക്കറേഷൻ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ഇരു യുവാക്കളും. മരണപ്പെട്ട അജയുടെ മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിട്ടുള്ളതാണ്. ഒരു സഹോദരനുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ENGLISH SUMMARY : A young man died after the bike he was riding crashed into an electric post in Muvattupuzha; the person accompanying him sustained serious injuries. The deceased has been identified as 22-year-old Ajay, a resident of Valukandathil House in Meenkunnam. The accident occurred around 11:30 PM on Sunday at Chettepeedika on the Meenkunnam-Mannathoor road. Jobin P. Saju, a resident of Pappili-kandathil House in Meenkunnam who was with him on the bike, is currently undergoing treatment in the hospital for serious injuries.The post ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; മൂവാറ്റുപുഴയിൽ 22കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.