മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് മോഹൻലാൽ നായകനായെത്തിയ ‘നരസിംഹം’. 2000ൽ തിയേറ്ററുകളിൽ എത്തിയ ഈ സിനിമ സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ‘നരസിംഹം’ സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ട് പല വാർത്തകളും പലപ്പോഴായി സോഷ്യൽ മീഡിയയിൽ തലപൊക്കാറുണ്ട്. ഇപ്പോ‍ഴിതാ ഇതിൽ പ്രതികരിച്ച് സംവിധായകൻ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.‘നരസിംഹം’ റീ റിലീസ് ചെയ്യണ്ടെന്ന് ഷാജി കൈലാസ് പറയുന്നു. അതായത് ആ സിനിമ കാണാത്ത മലയാളി ഇല്ലെന്നാണ് തന്‍റെ വിശ്വാസം എന്നും ആളുകള്‍ എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ടതാണ് ‘നരസിംഹം’ എന്നും അദ്ദേഹം പറഞ്ഞു. നരസിംഹം 4 കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ പറഞ്ഞപ്പോള്‍ ഒരു ചാരിറ്റിക്ക് വേണ്ടി ചെയ്യൂ എന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി.ALSO READ: പ്രഭാസ് – കിംഗ് ഖാൻ – മോഹൻലാൽ: വീണ്ടുമൊരു ക്ലാഷ്കാന്‍സര്‍ രോഗികള്‍ക്കായി പൈസ ഉണ്ടാക്കാൻ നരസിംഹം പ്രീമിയം ടിക്കറ്റുകളില്‍ ഇട്ട് ഫണ്ട് ഉണ്ടാക്കാമെന്നും അല്ലാതെ റിലീസ് ചെയ്യേണ്ട എന്നുമാണ് സംവിധായകൻ പറഞ്ഞത്. അത് നല്ല കാര്യമാണ് ചേട്ടാ, അങ്ങനെ നോക്കാമെന്ന് ആയിരുന്നു ആന്‍റണിയുടെ മറുപടിയെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.ഒരു കൊമേർഷ്യൽ എന്റർടൈനർ ആയാണ് നരസിംഹം അണിയിച്ചൊരുക്കിയത്. സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. സിനിമയിലെ ആക്ഷൻ സ്വീക്വൻസുകളെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു.The post ‘നരസിംഹം’ റീ റിലീസ് ചെയ്യേണ്ടെന്ന് ഷാജി കൈലാസ്, കാരണം ഇത് appeared first on Kairali News | Kairali News Live.