ജി.എസ്. പ്രദീപ് നയിക്കുന്ന അശ്വമേധം വൈജ്ഞാനിക രംഗത്ത് മലയാളി സമൂഹത്തിന് വലിയ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുരാണ ഇതിഹാസങ്ങളിലെ അശ്വമേധത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി, മനുഷ്യപക്ഷത്ത് നിൽക്കുന്ന പുരോഗമനപരമായ നിലപാടാണ് തോപ്പിൽ ഭാസിയുടെ നാടകത്തിലും വയലാറിന്റെ കവിതയിലും കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശാസ്ത്രത്തിന്റെ ശക്തി എങ്ങനെ സാമൂഹിക മാറ്റത്തിന് സഹായിക്കുമെന്ന് തോപ്പിൽ ഭാസി തന്റെ കൃതിയിലൂടെ വ്യക്തമാക്കിയപ്പോൾ, മനുഷ്യന്റെ മഹത്തായ സർഗ്ഗശക്തിയെയും മേധാശക്തിയെയും കെട്ടഴിച്ചു വിടാനാണ് വയലാർ ആഹ്വാനം ചെയ്തതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. “ദിഗ്‌വിജയത്തിന് എന്റെ സ്വർഗ്ഗശക്തിയാം ഈ കുതിരയെ വിട്ടയക്കുന്നു ഞാൻ” എന്ന വയലാറിന്റെ വരികളെ അനുസ്മരിച്ച അദ്ദേഹം, വയലാറിന്റെ അശ്വം സഞ്ചരിച്ച അതേ പാതയിലൂടെയാണ് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിന്റെ അശ്വമേധവും കുതിച്ചുപായുന്നതെന്ന് അഭിപ്രായപ്പെട്ടു.ALSO READ: ‘കറന്റ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്’; സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രം: പി സരിൻമനുഷ്യന്റെ പ്രജ്ഞയും പ്രതിഭയും ഉപയോഗിച്ച് ലോകത്തെ കീഴടക്കാൻ സാധിക്കുമെന്ന് ഈ വൈജ്ഞാനിക അശ്വമേധം തെളിയിച്ചുകഴിഞ്ഞു. കേരളത്തിന്റെ അതിർത്തികൾ ഭേദിച്ച്, മലയാള ഭാഷയെ കടന്ന് വിവിധ അന്താരാഷ്ട്ര ഭാഷകളിലേക്കും സംസ്കാരങ്ങളിലേക്കും ഈ പ്രയാണം എത്തിയത് മലയാളിക്ക് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘വയലാറിൻ്റെ അശ്വം സഞ്ചരിച്ച അതേ പാതയിലൂടെ കുതിച്ചുപായുകയാണ് ഗ്രാൻ്റ്മാസ്റ്റർ ജിഎസ് പ്രദീപിൻ്റെ അശ്വവും’; പിണറായി വിജയൻ appeared first on Kairali News | Kairali News Live.