തങ്ങളുടെ പുതിയ മോഡലായ അമൽഫി സ്പൈഡർ (Ferrari Amalfi Spider) ഇന്ത്യയിൽ പുറത്തിറക്കി പ്രമുഖ ആഡംബര കാർ നിർമാതാക്കളായ ഫെരാരി. 4.6 കോടി രൂപ മുതലാണ് ഈ സ്പോർട്സ് കാറിന്റെ വില ആരംഭിക്കുന്നത്. ഈ കാറിന്റെ കൂപ്പെ (Coupe) പതിപ്പിനേക്കാൾ 52 ലക്ഷം രൂപയോളം അധികമാണ് സ്പൈഡർ മോഡലിന്റെ വില.2026 മാർച്ചിലാണ് ഫെറാറി അമാൽഫി സ്പൈഡർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വാഹനം ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ്. ആഡംബരത്തിനൊപ്പം തന്നെ ഉയർന്ന പ്രകടനവും ആകാശത്തിന് കീഴിലുള്ള യാത്രാനുഭവവുമാണ് സ്പൈഡർ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.അമാൽഫി ഗ്രാൻഡ് ടൂററിന്റെ കൺവെർട്ടിബിൾ ഡെറിവേറ്റീവാണ് അമാൽഫി സ്പൈഡർ. സ്വാഭാവികമായും കൂടുതൽ പ്രീമിയവുമാണ്. ഓപ്പൺ-ടോപ്പ് മോട്ടോറിംഗിന്റെ അധിക ആകർഷണവും വ്യക്തിഗത അഭിരുചികൾക്ക് അനുയോജ്യമായ വിപുലമായ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.എൻജിൻ: 3.9 ലിറ്റർ ട്വിൻ-ടർബോ V8 എൻജിൻകരുത്ത്: 640 hp കരുത്തും 760 Nm ടോർക്കും ഇത് ഉൽപ്പാദിപ്പിക്കുന്നുഗിയർബോക്സ്: 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി പിൻചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്വേഗത: 3.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ അമാൽഫി സ്പൈഡറിനാകും, മണിക്കൂറിൽ 320 കിലോമീറ്ററാണ് ‍പരമാവധി വേഗതഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത എന്നത് അതിന്റെ ഡിസൈനും മടക്കാവുന്ന ഫാബ്രിക് റൂഫുമാണ്. വെറും 13.5 സെക്കൻഡിനുള്ളിൽ ഈ റൂഫ് തുറക്കാനോ അടയ്ക്കാനോ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുമ്പോഴും ഇത് പ്രവർത്തിപ്പിക്കാനാകും. നാല് നിറങ്ങളിലാണ് റൂഫ് ലഭ്യമാക്കിയിരിക്കുന്നത്. ശബ്ദവും വിറയലും കുറയ്ക്കാൻ റൂഫിൽ ഉപയോഗിച്ചിരിക്കുന്നത് അഞ്ചു പാളികളുള്ള പ്രത്യേക നിർമ്മാണ രീതിയാണ്. കൂടാതെ കാറ്റിന്റെ ശബ്ദം കുറയ്ക്കാനായി പ്രത്യേക വിൻഡ് ഡിഫ്ലെക്ടറുകളും പിന്നിലെ സീറ്റുകൾക്ക് സമീപമായി നൽകിയിരിക്കുന്നു.ALSO READ: ഇന്ത്യൻ റയിൽവേയുടെ ചരിത്രപരമായ ചുവടുവയ്പ്; രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിച്ചുകൂപ്പെ പതിപ്പിന് സമാനമായ 2+2 സീറ്റിംഗ് ലേഔട്ടാണ് അമൽഫി സ്പൈഡറിലുമുള്ളത്. ക്യാബിനിൽ 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ ഉണ്ട്. കൂടാതെ 15.6 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, യാത്രക്കാർക്കായി 8.8 ഇഞ്ച് പ്രത്യേക ഡിസ്പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ADAS, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. റൂഫ് അടച്ചിരിക്കുമ്പോൾ 255 ലിറ്ററും റൂഫ് തുറന്നു വെക്കുമ്പോൾ 172 ലിറ്ററുമാണ് ബൂട്ട് സ്പേസ്. തീർന്നില്ല, ഉപഭോക്താക്കളുടെ താത്പ്പര്യത്തിനനുസരിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും വിപുലമായ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും ഫെരാരി നൽകുന്നുണ്ട്.The post ‘ഫെറാറി അമാൽഫി സ്പൈഡർ’ ഇന്ത്യയിലെത്തി; വില എത്രയെന്ന് അറിഞ്ഞോ? appeared first on Kairali News | Kairali News Live.