ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു

Wait 5 sec.

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നും സ്ത്രീ വെള്ളത്തിൽ വീണ് മരിച്ച സംഭവത്തിൽ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ചു പേരെയും പോലീസ് വെറുതെ വിട്ടു. ഇവരോടൊപ്പം ആയിരുന്നു സ്പായിലെ ജീവനക്കാരിയായ ശരണ്യ ഉണ്ടായിരുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള സ്പായിലെ ജീവനക്കാരി ആയിരുന്നു മരിച്ച ശരണ്യ.ആലപ്പുഴ ബീച്ചിൽ ഇഎസ്ഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ലോട്ടസ് എന്ന സ്പായിലെ ജീവനക്കാരിയാണ് ശരണ്യ. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ മഹിളാ നേതാവാണ് ഇതിന്റെ ഉടമ. തമിഴ്നാട്ടിൽ നിന്ന് വന്ന 5 ചെറുപ്പക്കാർക്ക് ഒപ്പമാണ് തമിഴ്നാട് സ്വദേശിയായ ശരണ്യയെയും ആസാം സ്വദേശിയായ മറ്റൊരു സ്ത്രീയെയും സ്പൈയിൽ നിന്നും ഹൗസ് ബോട്ട് എത്തിച്ചത്. രാത്രി പുലരുവോളം ലഹരിയിൽ ആയിരുന്നു ഇവർ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നു. പുലർച്ചയോടെ സ്ത്രീ വെള്ളത്തിൽ വീണ് മരണപ്പെടുകയായിരുന്നു. മരണകാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുങ്ങിമരണം എന്നാണ് സൂചിപ്പിക്കുന്നത്.ALSO READ: ‘മഴ വരുന്നതുകൊണ്ട് പവർകട്ടിന് ശമനം ഉണ്ടാകും’: പവർകട്ടിനെ ട്രോളി ഡോ. ജോൺ ബ്രിട്ടാസ് എംപിഹൗസ് ബോട്ടിൽ നിന്നും എങ്ങനെ സ്ത്രീ വെള്ളത്തിൽ വീണു എന്ന് വ്യക്തമല്ല സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ ആലപ്പുഴ നോർത്ത് പോലീസ് തമിഴ്നാട്ടിൽ നിന്നുള്ള 5 പേരെയും വെറുതെ വിട്ടു. ഇതിന് പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ടായെന്നാണ് സൂചന. തമിഴ്നാട് സ്വദേശിയായ ശരണ്യ എന്ന പെൺകുട്ടിയുടെ മൃതദേഹവും ആലപ്പുഴയിൽ തന്നെ സംസ്കരിച്ചു. ഇക്കഴിഞ്ഞാൽ 15ന് പുലർച്ചയാണ് പെൺകുട്ടി ഹൗസ് ബോട്ടിൽ നിന്നും കായലിൽ വീണ് മരണപ്പെട്ടത്.ആഘോഷ പരിപാടികളോ നടത്താൻ പാടില്ല എന്ന ടൂറിസം വകുപ്പിന്റെയും ടൂറിസം പോലീസിന്റെയും കർശന നിർദേശങ്ങളും നിയന്ത്രണങ്ങളും ഉള്ളപ്പോഴാണ് പെൺകുട്ടിയുടെ മരണം. സ്പായുടെ നടത്തിപ്പുകാരനായ ഡെബിൻ ജോസഫ് അവയവ കടത്ത് കേസിലെ പ്രതിയാണ്. കേസ് അന്വേഷിച്ച നോർത്ത് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായും പരാതി ഉയർന്നിട്ടുണ്ട്The post ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു appeared first on Kairali News | Kairali News Live.