ലോകം മുഴുവനുള്ള ഫുട്ബോൾ പ്രേമികൾ അർജന്റീനയും സ്പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കാണാൻ കാത്തിരിക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ഇഷ്ട ടീമിനെ പിന്തുണയ്ക്കാൻ ഒരുങ്ങുകയാണ് കോടി കണക്കിന് ആരാധകർ. എന്നാൽ സ്വന്തം രാജ്യത്തിന്റെ മത്സരം കാണാൻ തയാറല്ലാത്ത ഒരാളുണ്ട്. അതും മത്സരവേദിയിൽ ഇരുന്നു കളി കാണാൻ അവസരം ലഭിച്ചിട്ടും.Also Read:“ഞങ്ങൾക്ക് ആരും ഒന്നും വെറുതെ നൽകിയിട്ടില്ല,” വിമർശകരോട് മെസ്സിഅർജന്റീനയുടെ പ്രസിഡന്റ് ജാവിയർ മിലേയ് ആണ് മത്സരം കാണാൻ ക്ഷണം ലഭിച്ചിട്ടും പോകാൻ തയാറാകാത്തത്. ഇതിനു പിന്നിൽ കാരണം മറ്റൊന്നുമല്ല, ഒരു അന്ധവിശ്വാസമാണ്. താൻ തന്റെ വീട്ടിൽ ഇരുന്നു കണ്ട ലോകകപ്പ് മത്സരങ്ങൾ എല്ലാം അര്ജന്റീന ജയിച്ചതിനാൽ ആ പതിവ് കലാശ പോരാട്ടത്തിലും തെറ്റിക്കാതിരിക്കാനുമാണ് പ്രസിഡന്റ് ന്യൂയോർക്കിൽ ഇരുന്നു കളി കാണാൻ തയ്യാറാകാത്തത്. നേരത്തെ ടൂർണമെന്റിലെ അർജന്റീനയുടെ ഏഴു മത്സരങ്ങളും കണ്ട പ്രസിഡന്റ് പതിവ് തെറ്റിക്കാതിരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനും ഫിഫ പ്രസിഡന്റ് ഇൻഫാറിനോയ്ക്കും ഒപ്പം ഇരുന്നു കളി കാണാനുള്ള ക്ഷണം ആണ് തള്ളി കളഞ്ഞത്.The post ഫിഫ ലോകകപ്പ് 2026: ഫൈനൽ നേരിട്ട് കാണാനുള്ള അവസരം നിരസിച്ച് അർജന്റീനയുടെ പ്രസിഡന്റ്; കാരണം ഇതാണ് appeared first on Kairali News | Kairali News Live.