തിരുവനന്തപുരത്ത് ശശി തരൂർ എം പി ലിഫ്റ്റിൽ കുടുങ്ങി

Wait 5 sec.

തിരുവനന്തപുരത്ത് ശശി തരൂർ എം പി ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ സ്വകാര്യ ഹോട്ടലിൻ്റെ ലിഫ്റ്റിൽ ആണ് ശശി തരൂർ എം പി കുടുങ്ങിയത്. ലിഫ്റ്റ് ആറാം നിലയിൽ നിൽക്കുകയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് അദ്ദേഹത്തെ ലിഫ്റ്റ് തുറന്ന് പുറത്തിറക്കിയത്.ALSO READ: ‘വയലാറിൻ്റെ അശ്വം സഞ്ചരിച്ച അതേ പാതയിലൂടെ കുതിച്ചുപായുകയാണ് ഗ്രാൻ്റ്മാസ്റ്റർ ജിഎസ് പ്രദീപിൻ്റെ അശ്വവും’; പിണറായി വിജയൻപ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല എന്ന് പുറത്തിറങ്ങിയ ശേഷം ശശി തരൂർ പ്രതികരിച്ചു. ആൾ ഓവർലോഡ് കാരണമല്ല ലിഫ്റ്റ് കുടുങ്ങിയത് എന്നും ലിഫ്റ്റിന്റെ സാങ്കേതിക തകരാറാണ് കാരണം എന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.ലിഫ്റ്റിൽ ഹോട്ടലിലെ മറ്റ് ചില താമസക്കാരും കുടുങ്ങിയതായാണ് വിവരം. മുകളിലത്തെ നിലയിലേക്ക് പോകവേ ആറാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നുപോവുകയായിരുന്നു. ചുറ്റിക ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആദ്യം ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് ലിഫ്റ്റ് തുറക്കാനുള്ള പ്രത്യേക ഉപകരണങ്ങൾ എത്തിച്ചാണ് ലിഫ്റ്റ് തുറന്നത്.The post തിരുവനന്തപുരത്ത് ശശി തരൂർ എം പി ലിഫ്റ്റിൽ കുടുങ്ങി appeared first on Kairali News | Kairali News Live.