കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം; വാർത്തകൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക

Wait 5 sec.

റിയാദ്: സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്കും ഉറവിടമില്ലാത്ത വീഡിയോകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് വീണ്ടും കർശന മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം.വിവരങ്ങൾ കൈമാറുമ്പോൾ കൃത്യത ഉറപ്പുവരുത്തണമെന്നും കിംവദന്തികൾക്കും വ്യാജപ്രചാരണങ്ങൾക്കും പിന്നാലെ പോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.വിശ്വസനീയമായ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം പ്രസ്താവനയിലൂടെ അധികൃതർ ഓർമ്മിപ്പിച്ചു.കൃത്യവും യഥാർത്ഥവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സൗദി പ്രസ് ഏജൻസി എന്നീ ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.The post കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം; വാർത്തകൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക appeared first on Arabian Malayali.