ചൈനയിലെ ചോങ്കിങില്‍ കനത്ത മണ്ണിടിച്ചില്‍; എട്ടുപേര്‍ മരിച്ചു, 34 പേരെ കാണാതായി

Wait 5 sec.

ബീജിങ് | തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ചോങ്കിങിലെ പെങ്ഷുയി കൗണ്ടിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ചു. 34 പേരെ കാണാതായി. 10 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെയാണ് ചോങ്കിങ് മുന്‍സിപ്പാലിറ്റി പരിധിക്കു കീഴിലുള്ള പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ഒരു കുന്നിന്‍മുകളില്‍ നിന്ന് വലിയ പാറകളും മണ്ണും കുത്തിയൊലിച്ചു വരികയായിരുന്നു. ദുരന്തത്തില്‍ 10 അപ്പാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു. ഈ ഭാഗത്ത് താമസിക്കുന്ന 1,100ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രദേശത്തെ ജല, വൈദ്യുതി, ഗ്യാസ് വിതരണ സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചു. ദുരന്ത സ്ഥലത്തേക്ക് 8000ത്തില്‍ അധികം ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ അയച്ചിട്ടുണ്ട്.Content Highlights: A devastating landslide triggered by heavy rains hit Pengshui County in southwestern China’s Chongqing municipality. The disaster resulted in the confirmed deaths of eight individuals while thirty-four others remain missing under the debris. Emergency rescue teams have evacuated over eleven hundred residents as they continue intensive search operations.